കാഞ്ഞിരപ്പള്ളിസെൻറ് ഡോമിനിക്സ് കോളേജിലെ ബി.വോക് വിഭാഗവും പാറത്തോട് കൃഷി ഭവനും സംയുക്തമായി ജൈവ വളങ്ങളുടെ നിർമ്മാണവും ഉപയോഗവും എന്ന വിഷയത്തെ ആസ്പദമാക്കി കർഷകർക്കും വിദ്യാർത്ഥികൾക്കുമുള്ള ബോധവൽക്കര ണ ക്ലാസ് സംഘടിപ്പിച്ചു. റിട്ടയേർഡ് അഗ്രികൾച്ചർ ഓഫിസർ സി.കെ. ഹരിഹരൻ ക്ലാസ് നയിച്ചു. ബി.വോക് അഗ്രികൾച്ചർ ടെക്‌നോളജി, ബി.വോക് അഗ്രോഫുഡ് പ്രോ സസ്സിങ് വിഭാഗത്തിലെ കുട്ടികൾ നൂതന കൃഷി രീതിയും, ജൈവ വളങ്ങളും കാണി കൾക്ക് പരിചയപ്പെടുത്തി. അതോടൊപ്പം ഭക്ഷണത്തിൽ മായം കണ്ടെത്തലിനെപ്പറ്റി കാണികൾക്ക് ബോധവൽക്കരണവും നടത്തി.

പാറത്തോട് ഗ്രാമപഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡൻറ് ശ്രീമതി സിന്ധു മോഹൻ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.