കാഞ്ഞിരപ്പള്ളി:സ്‌കൂൾ തുറക്കാൻ പത്തു ദിവസം കൂടി ബാക്കി നിൽക്കെ സ്‌കൂൾ വിപണി സജീവമായി. യൂണിഫോമുകൾക്കുള്ള തുണിത്തരങ്ങൾ വാങ്ങുന്നതിന് വൻ തിരക്കാണ്. പല നിറങ്ങളിലും ഡിസൈനുകളിലും, കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുമൊക്കെയുള്ള ബാഗുകളാണ് ഏറെയും.

കാർട്ടൂൺ കഥാപാത്രങ്ങൾ മുതൽ ചലച്ചിത്ര താരങ്ങളുടെ വരെ മുഖച്ചിത്രമുള്ള നോട്ടു ബുക്കുകളും നെയിം സ്ലിപ്പുകളും വിവിധ തരത്തിലും ആകൃതിയിലുമുള്ള പെൻസിൽ ബോക്സ്, ടിഫിൻ ബോക്സ് തുടങ്ങിയവയും വിപണിയിലുണ്ട്. 
ചെരിപ്പുകടകളിലും കച്ചവടം വർധിച്ചു. കഴിഞ്ഞ തവണത്തെക്കാൾ വില വർധനയു ള്ളത് സാധാരണക്കാരെ പ്രത്യേകിച്ച് ചെറുകിട കർഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. റബ റിന്റെയും കാർഷിക വിളകളുടെയും വിലയിടിവിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവി ക്കുന്ന മലയോര മേഖലയിലെ രക്ഷിതാക്കൾ സ്വർണം പണയപ്പെടുത്തിയും കടം വാങ്ങിയുമാണ് പണം തരപ്പെടുത്തുന്നത്.

ഒരു മാസത്തോളമായി തുടർച്ചയായി പെയ്യുന്ന മഴ കർഷകരുടെയും കർഷക തൊഴി ലാളികളുടെയും മറ്റു മേഖലയിൽ പണിയെടുക്കുന്നവരുടെയും വരുമാനത്തെ ഗണ്യ മായി കുറച്ചു. ഇവയെല്ലാം കച്ചവടത്തെയും ബാധിക്കുന്നതായി വ്യാപാരികളും പറയുന്നു.