വേനലവധി കഴിഞ്ഞു നാളെ സ്‌കൂളുകള്‍ തുറക്കും. പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ ജില്ലയിലെ സ്‌കൂളുകള്‍ ഒരുങ്ങി. കെട്ടിട ങ്ങ ളും ഫര്‍ണിച്ചറും അറ്റകുറ്റപ്പണി നടത്തിയും പെയിന്റിങ് നടത്തി ചുവ രുകള്‍ മനോഹരമാക്കിയും കുട്ടികളെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് സ്‌കൂളുകള്‍. സ്‌കൂള്‍തല പ്രവേശനോത്സവങ്ങളും ആഘോഷിക്കാനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. നവാഗത രെ വരവേല്‍ക്കാന്‍ മധുര സമ്മാനങ്ങളൊരുക്കി കാത്തിരിക്കുകയാണ് അധ്യാപകര്‍.
ജില്ലയില്‍ പാഠപുസ്തക വിതരണം നൂറുശതമാനവും പൂര്‍ത്തിയായി. സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം ജൂണ്‍ ഒന്നിനുതന്നെ ആരംഭിക്കു ന്നതിനു നടപടിയെടുത്തിട്ടുണ്ടെന്നും ഡിഡിഇ പറഞ്ഞു.

സ്‌കൂള്‍ വാഹനങ്ങളുടെ പ്രീമണ്‍സൂണ്‍ ചെക്കിങ് മോട്ടോര്‍ വാഹനവകു പ്പ് നടത്തിയിരുന്നു. ഡ്രൈവര്‍മാര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും വേണ്ട നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കു സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന് ആദ്യദിനം തന്നെ പരിശോധനയുമായി മോട്ടോര്‍വാഹ നവകുപ്പും പൊലീസും നിരത്തുകളിലുണ്ടാകും.
ജില്ലാതല പ്രവേശനോത്സവം വെച്ചൂരില്‍

മദ്ധ്യവേനല്‍ അവധികഴിഞ്ഞ് ജില്ലയിലെ സ്‌കൂളുകള്‍ ജൂണ്‍1ന് തുറക്കും. നവ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നതിനുളള പ്രവേശനോത്സവത്തി ന്റെ ജില്ലാതല ഉദ്ഘാടനം വെച്ചൂര്‍ ദേവി വിലാസം ഹൈസ്‌ക്കൂളില്‍ സി.കെ ആശ എം.എല്‍.എ നിര്‍വവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിക്കും. പുതിയ വിദ്യാര്‍ ത്ഥികളെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സണ്ണി പാമ്പാടി ഹൈടെക് ക്ലാസ്മുറികള്‍ ഉദ്ഘാടനം ചെയ്യും. പഠനോപകരണങ്ങളുടെ വിതരണം വൈക്കം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വൈ ജയകുമാരി നിര്‍വ്വഹിക്കും.
വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശകുന്തള, ജില്ലാപഞ്ചായത്തം ഗങ്ങളായ കെ. കെ രഞ്ജിത്ത്, പി. സുഗതന്‍, കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. കെ. ഗണേശന്‍ തുടങ്ങിയവര്‍ സംസാരിക്കും. വിദ്യാഭ്യാ സ മന്ത്രിയുടെ സന്ദേശം ചടങ്ങില്‍ വായിക്കും. പുതിയ വര്‍ഷത്തെ അക്കാ ദമിക ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപനവും നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.കെ. അരവിന്ദാക്ഷന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് പി.എസ് നൂര്‍ജിഹാന്‍ നന്ദിയും പറയും.
ഉപജില്ലാ പ്രവേശനോത്സവം

തമ്പലക്കാട്: കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാതല പ്രവേശനോത്സ വം തമ്പലക്കാട് എന്‍എസ്എസ് യുപി സ്‌കൂളില്‍ നടക്കും. രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ജി. ശശിധരന്‍പിള്ള അദ്ധ്യക്ഷനാകും. ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹി ക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തും. സൗജന്യ പഠനോപകരണ വിതരണം രാജന്‍ തോമ സ് മാളിയേക്കല്‍ നിര്‍വ്വഹിക്കും.