കാഞ്ഞിരപ്പള്ളി:വിദ്യാഭ്യാസ ജില്ല ഓഫീസറുടെ കീഴിൽ പാഠ്യ പാഠ്യേതര പ്രവർത്തന ങ്ങളിൽ മികവ് തെളിയിച്ച സ്കൂളുകൾക്കുള്ള ബെസ്റ്റ് സ്കൂൾ അവാർഡ് വിതരണം കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്ക്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. കാഞ്ഞിരപ്പള്ളി ,ഈരാറ്റുപ്പേട്ട, കറുകച്ചാൽ തുടങ്ങിയ വിദ്യാഭ്യാസ ഉപ ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത ഗവൺമെന്റ്, എയ്ഡഡ് മേഖലയിലെ സ്കൂളുകൾക്കാണ് അവാർ ഡ് വിതരണം ചെയ്തത്.
എയ്ഡഡ് മേഖലയിൽ നിന്ന് മൂന്നും  ഗവൺമെൻറ് മേഖലയിലെ രണ്ട് സ്കൂളുകളുമാ ണ് അവാർഡിന് അർഹമായത്. പ്രവേശനോത്സവം മുതൽ ഒരു സ്കൂൾ വർഷം നടത്തി യ സമഗ്ര പ്രവർത്തനങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നൽകിയത്.പാഠ്യ പാഠേതര പ്രവർത്തനങ്ങളുടെയും സമൂഹത്തിനും മറ്റും നൽകിയ  അവബോധത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു അവാർഡുകൾ.
ഈ വർഷമാദ്യം നടപ്പിലാക്കിയ പദ്ധതിയിൽ കാഞ്ഞിരപ്പള്ളി, ഈരാറ്റുപ്പേട്ട, കറുക ച്ചാൽ വിദ്യാഭ്യാസ ഉപജില്ലകളിലെ നിരവധി സ്കൂളുകൾ പങ്കെടുത്തു. എയ്ഡഡ് മേഖലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച സ്കൂളായി സെന്റ് ഡോമിനിക്ക്സും ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച സ്കൂളായി മുസ്ലീം ഗേൾസ് ഹൈസ്കൂളും കറുകച്ചാൽ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച സ്കൂളായി സെന്റ് തെരാ സാസ് എച്ച്.എസ്.എസ് നെടുങ്കുന്നവും തിരഞ്ഞടുക്കപ്പെട്ടു.
ഗവ :മേഖലയിലെ മികച്ച സ്കൂളുകളായി ഗവൺമെന്റ് വി.എച്ച്.എസ് തിടനാടും ഗവ: എച്ച്.എസ് എസ് താഴത്തു വടകരയും തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ വിദ്യാഭ്യാസ ഓഫീ സർ ഡോ.കെ അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് കോളേജ് പ്രിൻസിപ്പാൾ ഫാ.ജെയിംസ് ഇലഞ്ഞിപ്പുറം അവാർഡുകൾ വിതരണം ചെയ്തു. ഹെഡ് മാസ്റ്റർ ഫോറം സെക്കട്ടറി സിബിച്ചൻ ജേക്കബ് ,ട്രഷറർ നന്ദകുമാർ എന്നിവർ പങ്കെടുത്തു.