ചിറ്റാര്‍ പുനര്‍ജനിയുടെ ഭാഗമായി ചിറ്റാര്‍പുഴ സംരക്ഷണത്തിന് വിദ്യാര്‍ത്ഥികളും. കാ ഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും വിവിധ സര്‍ക്കാ ര്‍ വകുപ്പുകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന ചിറ്റാര്‍പുഴ പുനര്‍ജനി പദ്ധതി യുടെ ഭാഗമായി നീരൊഴുക്ക് സുഗമമാക്കിയ ചിറ്റാര്‍പുഴയുടെ ഇരു തീരത്തും മുള തൈ വെച്ചുപിടിപ്പിച്ചു.
കാഞ്ഞിരപ്പള്ളിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത യോഗം കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ഷക്കീലാ നസീര്‍ ഉദ്ഘാടനം ചെയ്തു. ചിറ്റാര്‍പുഴയെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുവാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കു മെന്ന് കുട്ടികള്‍ നദീസംരക്ഷണ പ്രതിഞ്ജയും എടുത്തു.

യോഗത്തില്‍ പഞ്ചായത്ത് അംഗം എം എ റിബിന്‍ ഷാ അധ്യക്ഷനായി. ബ്ലോക്ക് പ ഞ്ചായത്ത് അംഗം ജോളി മടുക്കകുഴി, എ കെ ജെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ സാല്‍വിന്‍ അഗസ്റ്റിന്‍, സക്കറിയ ഞാവള്ളി, ബാലജനസഖ്യം രക്ഷാധികാരി ആന്‍സമ്മ തോമസ്, ജോര്‍ജ് കോര, റിയാസ് കാല്‍ടെക്‌സ്, അന്‍ഷാദ് ഇസ്മയില്‍, വിപിന്‍ രാജു, പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു.