കാഞ്ഞിരപ്പള്ളി:രൂപതാ യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. സംഘടി പ്പിച്ച ‘സവ്‌റാ 2018’ – യുവജനകണ്‍വന്‍ഷന്‍ സൃഷ്ടിച്ചത് വിശ്വാസത്തിന്റെ പുത്തന്‍ തിരയിളക്കം.ആഗോള കത്തോലിക്കാസഭയുടെ യുവജനവര്‍ഷാച രണത്തിന്റെ രൂപതാതല സമാപനമായിരുന്നു ‘സവ്‌റാ 2018’. കാഞ്ഞിരപ്പ ള്ളി രൂപതയിലെ എല്ലാ ഇടവകകളില്‍നിന്നുമായി,തിരഞ്ഞെടുക്കപ്പെട്ട ആ യിരത്തോളം യുവനേതൃത്വങ്ങളാണ് ഈ സംഗമത്തില്‍ അണിനിരന്നത്.

കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനം ഉ ദ്ഘാടനം ചെയ്തു സംസാരിച്ചു. ‘സഭയുടെ വിശ്വാസത്തിന്റെ ദീപശിഖ യുവതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ യുവജനങ്ങള്‍ കൈവ രിക്കേണ്ട പക്വതയെക്കുറിച്ച്’ അദ്ദേഹം യുവജനങ്ങളുമായി സംവദിച്ചു.

പ്രസ്തുത സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ എസ്.എം.വൈ.എം. പ്രസിഡന്റ് സുബിന്‍ കിഴുകണ്ടയില്‍ അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത സു വിശേഷപ്രസംഗകന്‍ ബ്രദര്‍ മാരിയോ ജോസഫ് ക്ലാസ് നയിച്ചു.രൂപതാ എസ്.എം.വൈ.എം. വൈസ് പ്രസിഡന്റ് ജൂലിയ കെ. എബ്രാഹം സ്വാഗത മര്‍പ്പിച്ചു സംസാരിച്ചു.എസ്.എം.വൈ.എം. ഡയറക്ടര്‍ ഫാ. ജോര്‍ജ് പുല്ലാ ന്തനാല്‍ ആമുഖപ്രഭാഷണം നടത്തി.

അസി. ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ ആശംസകളര്‍പ്പിച്ചു. സെക്രട്ടറി ആല്‍ബിന്‍ തടത്തേല്‍,ജോമോന്‍ പൊടിപാറ എന്നിവര്‍ പ്രസംഗി ച്ചു.വിവിധ മേഖലകളില്‍ പ്രശോഭിച്ച,യുവജനങ്ങള്‍ക്കായുള്ള യുവപ്രതി ഭാ പുരസ്‌കാരങ്ങള്‍ സംഗമത്തില്‍ വിതരണം ചെയ്തു.യുവജനങ്ങള്‍ അവ തരിപ്പിച്ച കലാപരിപാടികളും,സ്‌നേഹവിരുന്നും സംഗമത്തിന് മാറ്റുകൂട്ടി.