കാഞ്ഞിരപ്പള്ളി: സി.ബി.എസ്.ഇ പരീക്ഷയില്‍ മേഖലയിലെ സ്‌കൂളുക ള്‍ക്ക് മികച്ച വിജയം. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതിയ 699 വിദ്യാര്‍ഥികളും വിജയിച്ച് സ്‌കൂള്‍ 100 ശതമാനം വിജയം നേടി. 127 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എവണ്‍ ഗ്രേഡ് നേടി. കുന്നുംഭാഗം സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോ ളജ് നൂറുശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 59 കുട്ടികളില്‍ ഒന്‍പ തു പേര്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്കു നേടി. 25 പേര്‍ക്ക് ഡിസ്റ്റിംഗ്ഷ നും 25 പേര്‍ക്ക് ഫസ്റ്റ് ക്ലാസ്സും ലഭിച്ചു. കാഞ്ഞിരപ്പള്ളി അല്‍ഫീന്‍ പബ്ലിക് സ്‌കൂളില്‍ പരീക്ഷയെഴുതിയതില്‍ 24 പേര്‍ ഡിസ്റ്റിങ്ഷ ന്‍ നേടി. 46പേര്‍ക്ക് ഫസ്റ്റ് ക്ലാസ് ലഭിച്ചു. ഇടക്കുന്നം മേരി മാതാ പബ്‌ളിക് സ്‌കൂളും നൂറു ശതമാനം വിജയം നേടി.

പരീക്ഷ എഴുതിയ 27 വിദ്യാര്‍ഥികളില്‍ ആറു പേര്‍ക്ക് ഡിസ്റ്റിംഗ്ഷന്‍ ലഭി ച്ചു. വാഴൂര്‍ ഏദന്‍ പബ്ലിക് സ്‌കൂളില്‍ നൂറ് ശതമാനം വിജയം നേടി. പരീ ക്ഷയെഴുതിയവരില്‍ 48 ശതമാനം കുട്ടികള്‍ ഡിസ്റ്റിംഗ്ഷനോടെയും 43 ശത മാനം കുട്ടികള്‍ ഫസ്റ്റ് ക്ലാസ്സോടെയും വിജയിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്‌കൂള്‍ മാനേജുമെന്റും പിടിഎ യും അഭിനന്ദിച്ചു.

മുണ്ടക്കയം സെന്റ് ജോസഫ്‌സ് സെന്‍ട്രല്‍ സ്‌കൂള്‍ നൂറു ശതമാനം വിജയം കരസ്ഥമാ ക്കി. പരീക്ഷയെഴുതിയ 79 വിദ്യാര്‍ഥികളും ഉന്നത വിജയം നേടി. എല്ലാ വിഷയങ്ങള്‍ ക്കും എ വണ്‍ കരസ്ഥമാക്കിയ ഐറിന്‍ മേരി ജോസഫ്, ഉന്നത വിജയം നേടിയ താബു മറിയം, അലന്‍ കെ. ബെന്നി, അനീറ്റ സണ്ണി, ജോബിന്‍ ചാക്കോ, നവീന ഗോപി, രാഹു ല്‍ പി.എ., നജീമാബീവി, അല്‍ക്കാ അസര്‍ തുടങ്ങിയവരെയും മറ്റു വിദ്യാര്‍ഥികളെ യും പ്രിന്‍സിപ്പല്‍ ഫാ. മാത്യു തുണ്ടിയില്‍, മാനേജര്‍ ഫാ. ഫിലിപ്പ് മഞ്ചാടിയില്‍, പി ടിഎ എന്നിവര്‍ അഭിനന്ദിച്ചു.