കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി ബേ​ത്‌​ല​ഹേം ആ​ശ്ര​മ​ത്തി​ൽ ​ന​ട​ത്തി. ബേ​ത്‌​ല​ഹേം ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് വാ​ത​ല്ലൂ​ക്കു​ന്നേ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മ​നു കെ. ​മാ​ത്യു എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കി. അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം ഒ​ന്പ​താം ക്ലാ​സി​ലെ​യും എ​ൽ​കെ​ജി​യി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

അ​ധ്യാ​പ​ക​ർ ന​ൽ​കി​യ തു​ക ഉ​പ​യോ​ഗി​ച്ച് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തി ല​ഭി​ച്ച തു​ക സം​ഭാ​വ​ന​യാ​യി ന​ൽ​കു​ക​യും ചെ​യ്തു.സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നൂ​റ്റി​നാ​ല്പ​തോ​ളം വ​രു​ന്ന അ​ന്തേ​വാ​സി​ക​ൾ​ക്ക് എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും പൊ​തി​ച്ചോ​റ് ന​ൽ​കി​വ​രു​ന്നു​ണ്ട്. അ​ധ്യാ​പ​ക​രാ​യ ജോ​സ​ഫ് കു​ര്യ​ൻ, ഷീ​ന ജോ​സ​ഫ് എ​ന്നി​വ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.ദൈ​വം ന​മു​ക്ക് ത​ന്നി​രി​ക്കു​ന്ന സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും ക​ഴി​വു​ക​ളെ​ക്കു​റി​ച്ചും ഉ​ണ​ർ​വു​ള്ള​വ​രാ​കു​ന്ന​തി​നും ന്യൂ​ന​ത​ക​ളു​ള്ള​വ​ർ​ക്ക് ഉ​ന്ന​ത പ​രി​ഗ​ണ​ന ന​ൽ​കു​ന്പോ​ൾ ന​ല്ല മ​നു​ഷ്യ​രാ​കാ​ൻ ക​ഴി​യു​മെ​ന്ന ബോ​ധ്യം വി​ദ്യാ​ർ​ഥി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന​തി​നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ണ്ണി കു​രു​വി​ള മ​ണി​യാ​ക്കു​പാ​റ പ​റ​ഞ്ഞു.