കാഞ്ഞിരപ്പള്ളി സഹൃദയ വായനശാലയുടെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണവുമാ യി ബന്ധപ്പെട്ട് ടെൻണ്ടർ തുറന്നു. ടെൻണ്ടർ അംഗീകരിക്കാൻ ഈ മാസം 28ന് പഞ്ചായ ത്ത് കമ്മറ്റി യോഗം ചേരും.
കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തിനോടൊപ്പം ചേർന്ന് നിൽക്കുന്ന സഹൃദയ വായനശാ ലയ്ക്ക് കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ ഒടുവിൽ അന്തിമഘട്ടത്തിലേ യ്ക്ക്. പു തിയ കെട്ടിടത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ടെൻണ്ടർ തുറന്നു.നാലു പേരാണ് ടെൻണ്ടർ നൽകിയിരിക്കുന്നത്. എറണാകുളം സ്വദേശി മധുവാണ് ഏറ്റവും കുറഞ്ഞ തുകയ്ക്ക് ടെൻണ്ടർ നൽകിയത്. ടെൻണ്ടർ ഉറപ്പിക്കുന്നതിന് മുൻപ് പഞ്ചായത്ത് കമ്മ റ്റി ഇയാളെ വിളിച്ചു വരുത്തി നിർമ്മാണ രംഗത്തെ മുൻ പരിചയം അടക്കം വിലയിരു ത്തും.ഇതിന് ശേഷമാകും ടെൻണ്ടർ ഉറപ്പിക്കുക. പഞ്ചായത്ത് കമ്മറ്റി ടെൻണ്ടർ അംഗീ കരിച്ച ശേഷമാകും ഈ നടപടികൾ എല്ലാം.ടെൻണ്ടർ അംഗീകരിക്കാൻ ഈ മാസം 28ന് പഞ്ചായത്ത് കമ്മറ്റി യോഗം ചേരുമെന്ന് പ്രസിഡൻറ് കെ.ആർ തങ്കപ്പൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി എൻ രാജേഷ് എന്നിവർ അറിയിച്ചു. വായനശാ ലയുടെ നിർമ്മാണം വൈകാൻ കാരണം നടപടി ക്രമങ്ങളിലുണ്ടായ സ്വഭാവിക കാല താമസമാണന്നും ഇരുവരും പറഞ്ഞു.
വായനശാലയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ച ഉയർന്ന് വന്നപ്പോൾ ഇത്ര വലി യ നിലയിൽ നിർമ്മാണം നടത്തേണ്ടതില്ലന്ന നിലപാട് സ്വീകരിച്ചവരാണ് യുഡിഎഫ് എന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. ഒരോ വാർഡുകൾക്കും ഇതിനായി നീക്കിവ ച്ച തുക വീതിച്ച് നൽകിയാൽ മതി എന്നതായിരുന്നു ഇവരുടെ നിലപാടെന്നും, നിർ മ്മാണ പ്രവർത്തനം വൈകുന്നു എന്ന രീതിയിൽ ഇവർ നടത്തുന്ന ആക്ഷേപത്തിന് യാതൊരു അടിസ്ഥാനവുമില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയപാതയോരത്ത് പഴയ സഹൃദയവായനശാല സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ത ന്നെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.2 കോടി 57 ലക്ഷം രൂപയാണ് അടങ്കൽ തുക. പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നാണ് ഇത് നീക്കിവച്ചിരിക്കുന്നത്. 3 നില കെട്ടിടമാണ് നിർമ്മിക്കുന്നത്.ആദ്യത്തെ നിലയിൽ ഷോപ്പിംഗ് കോംപ്ലക്സ്,രണ്ടാമത്തെ നിലയിൽ വായനശാല എന്നിവ പ്രവർത്തിക്കും. മൂന്നാമത്തെ നിലയിൽ വിശാലമായ ഹാൾ ഉണ്ടാകും.