ശബരിമല ശ്രീകോവിലിൽ സ്ഥാപിക്കാനുള്ള തങ്ക വാതിലുമായി പൊൻകുന്നം ഇളമ്പള്ളി യിൽ നിന്നും ഘോഷയാത്ര പുറപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം തങ്കവാതിൽ  തിങ്കളാഴ്ച സന്നിധാനത്തെത്തിക്കും.
ഇളംമ്പള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നുമാണ് ശബരിമല ശ്രീകോവിലിൽ സ്ഥാ പിക്കാനുള്ള തങ്ക വാതിലുമായി ഘോഷയാത്ര പുറപ്പെട്ടത്. പ്രത്യേക പൂജകൾക്ക് ശേഷ മാണ് തങ്കത്തിൽ പൊതിഞ്ഞ വാതിൽ അലങ്കരിച്ച രഥത്തിലേയ്ക്ക് മാറ്റിയത്.തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാറും ചലച്ചിത്ര താരം ജയറാമും ചേർന്ന് ഭക്തർക്ക് മുൻപിൽ തങ്കവാതിൽ അനാച്ഛാദനം ചെയ്തു.ഇതിന് ശേഷം ചേർന്ന യോഗം ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ഉദ്ഘാടനം നടത്തി.പത്മശ്രീ ജയറാം ഭദ്രദിപം പ്രകാശിപ്പിച്ചു. തങ്കവാതിൽ ഘോഷയാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് ശേഷം ജയറാം ഘോഷയാത്രയ്ക്കൊപ്പം ചേരുകയും ഏറെ ദൂരം യാത്ര ചെയ്യുകയും ചെയ്തു.
സമ്മേളനത്തിൽ ഡോ.എൻ ജയരാജ് എം എൽ എ അധ്യക്ഷത വഹിച്ചു, ദേവസ്വം ബോർ ഡംഗം കെ പി ശങ്കർ ദാസ്, കർണാടക എം എൽ എ സുരേഷ്, ജിജി അഞ്ചാനി എന്നിവർ സംസാരിച്ചു.ഗുരുവായൂർ ഇളവള്ളി നന്ദൻ ആചാരി നിലമ്പൂർ തേക്കിൽ പണിത വാതി ൽ ചെമ്പിൽ രൂപകല്പന ചെയ്തത് ഹൈദരാബാദ് സ്വദേശികളായ എം പ്രവീണും സി നരേഷും ചേർന്നാണ് .രണ്ടു പ്രാവശ്യം ശബരിമലയിൽ എത്തിച്ച് അളവെടുപ്പ് നടത്തിയ ശേഷമാണ് ഹൈദരാബാദിലെത്തിച്ച് സ്വർണം പൂശിയത്.നാല് കിലോയോളം സ്വർണമാ ണ് ഇതിനായി ഉപയോഗിച്ചത്.തിങ്കളാഴ്ച സന്നിധാനത്ത് എത്തിക്കുന്ന തങ്ക വാതിൽ ദേ വസ്വം ഭാരവാഹികൾ ചേർന്ന് ഏറ്റുവാങ്ങും.