എരുമേലി പോലീസ് സ്റ്റേഷനു സമീപം ഹോട്ടലിനും ഫർണിച്ചർ കടയ്ക്കും തീ പിടി ച്ചു. എരുമേലിയിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ആൻ്റ് റെസ്‌ക്യൂ സർ വീസസിൻ്റെ വാഹനങ്ങൾ എത്തിയാണ് തീ അണച്ചത്. രാത്രി 3 മണിയോടെയാണ് സം ഭവം നടന്നത്. സമീപത്തെ ആര്യഭവൻ ഹോട്ടലിനാണ് ആദ്യം തീ പിടിച്ചത്.തുടർന്ന് സ മീപത്തെ എരുമേലി സ്വദേശി മങ്ങാട്ട് ജയ് മോൻ്റെ ഉടമസ്ഥയിലുള്ള ഫർണീച്ചർ തടി ഉ രുപ്പടി സ്ഥാപനത്തിലേക്ക് തീ വ്യാപിക്കുകയായിരുന്നു.

എരുമേലിയിൽ ശബരിമല തീർത്ഥാടനത്തിനെത്തിയ അയ്യപ്പ ഭക്തർ സമീപത്തെ പാ ർക്കിങ്ങ് ഗ്രൗണ്ടിൽ നിന്ന് തീ വ്യാപിക്കുന്നത് കണ്ട് ബഹളം വെച്ചതിനെ തുടർന്നാണ് തീ പിടിക്കുന്നത് ശ്രദ്ധയിൽപെട്ടത്.തുടർന്ന് എരുമേലിയിൽ ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി എരുമേലിയിൽ ക്യാമ്പ് ചെയ്യുന്ന ഫയർഫോഴ്സ് സംഘത്തിൻ്റെയും കാഞ്ഞിര പ്പള്ളിയിൽ നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘവും ചേർന്ന് തീ അണക്കുകയായി രുന്നു. ഷോർട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് നിഗമനം. ലക്ഷങ്ങളു ടെ നാശനഷ്ടം ഉണ്ടന്നാണ് പ്രാഥമിക നിഗമനം.