ശബരിമല തീർത്ഥാടനം ആരംഭിച്ചിട്ടും ശബരിമല പാതയോട് അവഗണന തുടരുന്നു.
ഇത് വരെയായിട്ടും പമ്പയിലേക്കുള്ള പാതകളും സൂചനാ ബോർഡുകളും ഉപയോഗപ്ര ദമാക്കിയിട്ടില്ല. മിക്കയിടത്തെയും സൂചനാ ബോർഡുകൾ ഒന്നുകിൽ കാടുകയറിയ നിലയിലോ, മറിഞ്ഞു കിടക്കുന്ന അവസ്ഥയിലോ ആണ്. ഇതുമൂലം രാത്രിയിൽ അയ്യ പ്പന്മാരുമായി എത്തുന്ന വാഹനങ്ങൾ ദിശതെറ്റി സഞ്ചരിക്കുന്നത് പതിവാണ്. വഴി തെ റ്റാതിരിക്കാനുള്ള ക്രമീകരണമെങ്കിലും അധികൃതർ നടപ്പാക്കണമെന്ന ആവശ്യം ശ ക്തമാണ്.

കൊടുങ്ങൂർ – മണിമല റൂട്ടിൽ കല്ലൂ തെക്കേൽ ജംഗ്ഷനിൽ മുമ്പ് സ്ഥാപിച്ച ശബരി മലയിലേക്കുള്ള സൂചന ബോർഡ് നശിച്ച നിലയിൽ കിടക്കാൻ തുടങ്ങിയിട്ട് കാലമേ റെയായി.ഇത്തവണ മണ്ഡലകാലം ആരംഭിച്ചിട്ടും ശരിയായ വിധത്തിൽ പുനം:സ്ഥാ പിക്കാൻ നടപടിയായില്ല. ശബരിമലയുമായി ബന്ധപ്പെട്ട പല അനുബന്ധ റോഡുകളി ലെയും സൂചന ബോർഡുകളുടെയും അവസ്ഥക്കും മാറ്റമില്ല.