ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇനി പിടിയിലാകുവാനുള്ള 350 പേരില്‍ ഒരാള്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും പിടിയില്‍. കാഞ്ഞിര പ്പള്ളി തമ്പലക്കാട് പള്ളി പടി സ്വദേശി അരവിന്ദ് പി ദേവാണ് അറസ്റ്റി ലായത്.ചൊവ്വാഴ്ച്ച വെളുപ്പിന് അറസ്റ്റിലായ ഇയാളെ പത്തനംതിട്ട പോലീസിന് കൈമാറി.ലൂക്ക് ഔട്ട് നോട്ടീസില്‍ 364 നമ്പറുകാരുനായിരു ന്നു ഇയാള്‍.531 കേസുകളിലായി 3557 പേര്‍ നിലവില്‍ അറസ്റ്റിലായിട്ടുണ്ട്.

അതേസമയം ചിത്തിര ആട്ടത്തിനായി നവംബര്‍ അഞ്ചിന് ഒറ്റ ദിവസത്തേക്കു ശബരി മല നട തുറക്കുമ്പോള്‍ സംസ്ഥാന വ്യാപക ജാഗ്രതയ്ക്കു ഡിജിപി നിര്‍ദേശം നല്‍കി. മൂന്നാം തീയതി മുതല്‍ ശബരിമലയുടെ നിയ ന്ത്രണം ഏറ്റെടുക്കാന്‍ വനിത പൊലീസ് അടക്കം 1,500ലേറെ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.പമ്പയുടെ ചുമതലയില്‍ ഐജി എസ്. ശ്രീജിത്തിന് പകരം എം.ആര്‍. അജിത് കുമാറിനെ നിയോഗിച്ചു.

<div class=”td-all-devices”><a href=”#”><img src=”http://kanjirappallyreporters.com/wp-content/uploads/2018/09/signtech.jpg”/></a></div>

തുലാമാസ പൂജ സമയത്തുണ്ടായ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്ന വിലയിരു ത്തലിലാണു ഡിജിപിയുടെ ജാഗ്രതാ നിര്‍ദേശം.തീര്‍ഥാടകരെയോ വാഹനങ്ങളോ വഴി തടഞ്ഞുള്ള പരിശോധന അനുവദിക്കരുത്.എല്ലാ ജില്ലയിലും പരമാവധി പൊലീസ് സേനയെ വിന്യസിക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്കുള്ള സന്ദേശത്തില്‍ നിര്‍ദേശിച്ചു.തുലാ മാസ പൂജ സമയത്ത് ഐജി എസ്.ശ്രീജിത്തിനായിരുന്നു പമ്പയു ടെ ചുമതല.

എം.ആര്‍. അജിത് കുമാറിന്റെ സഹായത്തിന് എറണാകുളം റൂറല്‍ എസ്പി രാഹു ല്‍ ആര്‍. നായരെയും നിയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം മൂന്നാം തീയതി രാവിലെ മുത ല്‍ ശബരിമലയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനായി ആറു മേഖലകളായി തിരി ച്ചു വന്‍ പൊലീസ് വിന്യാ സവും നടത്തും. സന്നിധാനത്തിന്റെ ചുമതല ഐജി പി. വിജയനാണ്. കൊല്ലം കമ്മീഷണര്‍ പി.കെ. മധുവും സന്നിധാനത്തുണ്ടാവും.200 പൊ ലീസുകാരെ സന്നിധാനത്തു മാത്രം വിന്യസിക്കും.മരക്കൂട്ടത്ത് എസ്പി വി. അജിത്തി ന്റെ നേതൃത്വത്തില്‍ 100 പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും. പമ്പയിലും നിലയ്ക്ക ലിലും 200 വീതം പൊലീസും 50 വീതം വനിതാ പൊലീസും തമ്പടിക്കും.

എരുമേലിയിലും വടശേരിക്കരയിലും ഓരോ എസ്പിമാരുടെ നേതൃത്വ ത്തില്‍ 100 പൊലീസ് ഉദ്യോഗസ്ഥര്‍ വീതം അണിനിരക്കും.വനിതാ ബറ്റാ ലിയനിലെ അംഗങ്ങളെ കൂടാതെ വിവിധ ജില്ലകളില്‍നിന്നായി 45 വനിതാ പൊലീസുകാരോടും തയാറാകാന്‍ നിര്‍ദേശം നല്‍കി. ഐജി മനോജ് എബ്രാഹാമിനാണു പൂര്‍ണ മേല്‍നോട്ട ചുമതല.

LEAVE A REPLY