എരുമേലി : ദേവസ്വം ഭരണ കാലാവധി രണ്ട് വർഷമാക്കിയതിന് സർക്കാരിനെതിരെ മുൻ പ്രസിഡൻറ്റ് കോടതിയെ സമീപിച്ചതിൽ ദുരൂഹതയുണ്ടെന്ന് ദേവസ്വം പ്രസിഡൻറ്റ് എ പത്മകുമാർ. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്റായി ചുമതലയേറ്റ ശേഷം എരുമേലിയിലെത്തിയ മുൻ എംഎൽഎ പത്മകുമാർ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. അയ്യപ്പ സേവാ സംഘം അന്നദാന ക്യാമ്പി ൻറ്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു അദ്ദേഹം. മടിയിൽ കനമുളള വരാണ് ഭയക്കുന്നത്.
സർക്കാർ എപ്പോൾ ആവശ്യപ്പെട്ടാലും സ്ഥാനമൊഴിയുമെന്ന് പമ്പയിൽ വെച്ച് മുൻ പ്രസിഡൻറ്റ് പ്രയാർ ഗോപാലകൃഷ്ണൻ തന്നോട് പറഞ്ഞിരുന്നെന്ന് പത്മകുമാർ പറഞ്ഞു. പിന്നെ എന്തിനാണ് കേസിന് അദ്ദേഹം പോയതെന്ന് ചോദിച്ച പത്മകുമാർ ഇത് മടിയിൽ കനമുണ്ടെന്നുളളതീൻറ്റെ സംശയം സൃഷ്ടിച്ചിരിക്കുകയാണെന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ ദേവസ്വത്തിൻറ്റെ പൊതു ധനകാര്യ സ്ഥിതിയുടെ റിപ്പോർട്ട് 21 നകം നൽകണമെന്ന് അക്കൗണ്ട്സ് ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംശുദ്ധമാണെങ്കിൽ കുഴപ്പമില്ല.
അല്ലെങ്കിൽ അഴിമതിയാണെന്ന് ബോധ്യമായാൽ അതിന് ഉത്തരവാദികൾ ആരായാലും അവരെ ശിക്ഷിക്കാൻ നിയമനടപടികൾ ഉറപ്പാക്കുമെന്നതിൽ ഒരു സംശയവും വേണ്ട. മണ്ഡലകാലത്തിന് മുമ്പ് ദേവസ്വം ഭരണസമിതി പിരിച്ചുവിട്ടുവെന്ന് ആരോപിക്കുന്ന തിൽ ഒരു അടിസ്ഥാനവുമില്ല. അതിനൊക്കെ മുമ്പ് 2004 ൽ ജി രാമൻ നായർ പ്രസിഡ ൻറ്റായത് മകരവിളക്ക് സീസൺ തുടങ്ങിയ ഡിസംബർ നാലിനാണ്.
അന്നുണ്ടാകാത്ത വിവാദം ഇപ്പോഴുയർന്നത് നടത്തിയ ക്രമക്കേടുകൾ പുതിയ ഭരണസമി തി വന്നാൽ അന്വേഷിക്കുമെന്ന ഭീതി കൊണ്ടായിരിക്കും. സ്ഥാനമാറ്റത്തെ ചോദ്യം ചെയ്ത് കേസ് കൊടുത്തത് ഇതുകൊണ്ടാകാമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.