എരുമേലി : ശബരിമല ഫണ്ടിൽ വെട്ടിപ്പ് പണികൾ നടത്തിയെന്ന് പരാതി. എരുമേലി വലിയ തോട് ശുചീകരണമാണ് വെടിപ്പാക്കലിന് പകരം വെട്ടിപ്പിൽ മുങ്ങിയത്. തോട്ടി ലെ മാലിന്യങ്ങൾ തോടിൻറ്റെ ഇരുവശങ്ങളിലേക്കും ഒതുക്കി വെച്ച് കരാറുകാരൻ പണി തീർത്തെന്നറിയിച്ച് സ്ഥലം വിടുകയായിരുന്നു.
തോട്ടിലെ മാലിന്യങ്ങൾ വാരി മാറ്റി മറവ് ചെയ്യാൻ നൽകിയ കരാർ ജോലിയാണ് ഇങ്ങ നെയായത്. തോടിൻറ്റെ വശങ്ങളിൽ കൂട്ടിവെച്ചിരിക്കുന്ന മാലിന്യങ്ങൾ തോട്ടിലെ വെളള ത്തിൽ കലർന്നുകൊണ്ടിരിക്കുകയാണ്. 35 ലക്ഷം രൂപയാണ് ഇത്തവണ ശബരിമല ഫണ്ടായി പഞ്ചായത്തിന് സർക്കാർ നൽകിയിരിക്കുന്നത്.
നടത്തുന്ന പണികൾ പരിശോധിച്ച് ബോധ്യപ്പെടാതെയാണ് തുക മാറി നൽകുന്നതെന്ന് പരാതികൾ വ്യാപകമാവുകയാണ്.