ശബരി റെയില്‍ പാതയുടെ അലൈന്‍മെന്റ് നിശ്ചയിക്കുന്നതിനായുള്ള സര്‍വ്വേ നടപടി  കള്‍ പുരോഗമിക്കുന്നു. ഉത്തരാഖണ്ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എലൈറ്റ് കണ്‍സ ള്‍ട്ടന്‍സിയാണ് സര്‍വ്വേ ജോലികള്‍ നടത്തുന്നത്.റെയില്‍വേ എഞ്ചിനീയറിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തി ലാണ് ശബരി റെയില്‍ പാതയുടെ അലൈന്‍മെന്റ് നിശ്ചയിക്കുന്നതിനായുള്ള സര്‍വ്വേ നട പടികള്‍പുരോഗമിക്കുന്നത്.ഉത്തരാഖണ്ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എലൈറ്റ് ക ണ്‍സള്‍ട്ടന്‍സിയാണ് സര്‍വ്വേ ജോലികള്‍ നടത്തുന്നത്. അഞ്ച് ദിവസമായി സര്‍വ്വേ ജോലി കള്‍ നടന്നുവരികയാണ്. പോലീസ് സംരക്ഷണത്തിലാണ് സര്‍വ്വേ പുരോഗമിക്കുന്നത്. ശ ബരി റെയില്‍ പാതയുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ട് അലെമെന്റുകളാണ് പരിഗണന യിലുള്ളത്. ഇതില്‍ ഏതാല്‍ കൂടുതല്‍ അഭികാമ്യം എന്ന് മനസിലാക്കുന്നതിന്റെ ഭാഗമാ യാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള ഇപ്പോഴത്തെ സര്‍വ്വേ.

സാറ്റലൈറ്റ് മാപ്പിന്റെ സഹായത്തോടെ ഡ്രോണ്‍ ഉപയോഗിച്ച് പ്രദേശത്തിന്റെ ചിത്ര ങ്ങള്‍ പകര്‍ത്തകയാണ് ഇപ്പോള്‍ ചെയ്ത് വരുന്നത്.ദൂരവും നാശനഷ്ടവും കുറവുള്ള
അലൈന്‍മെന്റ് കണ്ടെത്തുവാന്‍ ഇതുവഴി കഴിയും. വ്യാഴാഴ്ച കൂവപ്പള്ളി കാരികു ളം മേഖലകളിലാണ് സംഘം പരിശോധന നടത്തിയത്. അതേ സമയം സര്‍വ്വേ നടപടിക ളിലെ ആശങ്ക അകറ്റാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യം പ്രദേശവാസികളുടെ ഭാഗത്ത് നിന്നുയര്‍ന്നുകഴിഞ്ഞു.

നിലവില്‍ ശബരി റെയില്‍ പാതയ്ക്കായി അന്തീനാട് വരെയുള്ള സര്‍വ്വേ നടപടികള്‍ പൂ ര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ ഈ മേഖല കളില്‍ സ്ഥലമേറ്റെടുക്കുവാന്‍ ഇനി യും നടപടികളായിട്ടില്ല.