dav
പൊന്‍കുന്നം: രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ പൊന്‍കുന്നം ജില്ലയുടെ ആഭിമു ഖ്യത്തില്‍ വര്‍ഷ പ്രതിപദ മഹോത്സവത്തോടനുബന്ധിച്ച് പഥസഞ്ചലനവും പൊതുസ മ്മേളനം നടന്നു. കനത്ത മഴയിലും 100ക്കണക്കിന് സംഘപ്രവര്‍ത്തകര്‍ പഥസഞ്ചലനത്തി ല്‍ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറല്‍ ആശുപത്രിയുടെ സമീപത്തുള്ള ടി.ബി റോഡില്‍ നിന്ന് ആരംഭിച്ച പഥസഞ്ചലനം ആനത്താനം ഗ്രൗണ്ടില്‍ (പേട്ടക്കവല) സമാപിച്ചു. തുടര്‍ ന്നു നടന്ന പൊതു സമ്മേളനത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ ക്ഷേത്രീയ പ്രചാരക് ജി. സ്ഥാണുമാലയന്‍ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സംഘചാലക് കെ.എന്‍ രാമന്‍നമ്പൂതിരി അദ്ധ്യക്ഷനായി. ജില്ലാ കാര്യവാഹ് എ.ബി ഹരികൃഷ്ണന്‍ പ്രസംഗിച്ചു.