പൊന്‍കുന്നം:ആര്‍എസ്എസ് സര്‍ സംഘചാലകിന്റെ വാക്ക് ഇന്ന് ലോകം മുഴുവന്‍ ശ്രദ്ധിക്കുന്നു. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ വാക്കാണ് ഭാരതത്തിന്റെ ശബ്ദം എന്ന് ലോകം തിരിച്ചറിയുന്നുവെന്ന് ആര്‍എസ്എസ് കേരള സഹപ്രാന്ത കാര്യവാഹ് എം.രാധാകൃഷ്ണന്‍. ഭാരതം എങ്ങനെ പ്ര വര്‍ത്തിക്കുന്നു എങ്ങനെ ചിന്തിക്കുന്നുവെന്ന് ലോകത്തിന് അറിയാന്‍ ആ ഗ്രഹമുണ്ട്.

കാരണം ഭാരതം ലോകരാഷ്ട്രങ്ങളുടെ മുഴുവന്‍ ഒരു പ്രതീക്ഷ നല്‍കുന്ന ശ ക്തിശാലിയായ രാഷ്ട്രമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള വ്യത്യസ്തങ്ങളായ ആശയങ്ങളെ സന്തോഷ ത്തോടെ സ്വീകരിക്കുന്ന ഹിന്ദുവെന്ന വാക്കിന് വര്‍ഗീയമായി ചിന്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ആര്‍എസ്എസ് ജന്മദിനത്തോടനുബന്ധി ച്ച് പൊന്‍കുന്നം ഖണ്ഡിന്റെ നേതൃത്വത്തില്‍ ശ്രേയസ് പബ്ലിക് സ്‌കൂള്‍ ഗ്രൗ ണ്ടില്‍ നടന്ന വിജയദശമി പഥസഞ്ചലന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിട്ടയേര്‍സ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ദിലീപ് കുമാരന്‍ നായര്‍ അദ്ധ്യക്ഷനായി. ജില്ലാ സംഘചാലക് കെ.എന്‍. രാമന്‍ ന മ്പൂതിരി. പൊന്‍കുന്നം ഖണ്ഡ് സംഘചാലക് പി. രവീന്ദ്രന്‍ നായര്‍,പൊന്‍ കുന്നം ഖണ്ഡ് സഹകാര്യവാഹ് ശ്യം മോഹന്‍ എന്നിവര്‍ സംസാരിച്ചു.പ ഥസഞ്ചലനം ഇളങ്ങുളത്ത് നിന്നാരംഭിച്ച് പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. തുടര്‍ന്ന് ധ്വജാരോഹണവും ശാരീരിക്പ്ര ദര്‍ശനവും നടന്നു.

LEAVE A REPLY