കാഞ്ഞിരപ്പള്ളി രൂപത പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ ദ്വിദിന സമ്മേളനത്തിന് ഇന്ന് (വെള്ളി) അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ തുടക്ക മാകും. ഉച്ചകഴിഞ്ഞ് 4ന് രജിസ്‌ട്രേഷനെ തുടര്‍ന്ന് 5ന് മാര്‍ ജോസ് പുളിക്കലിന്റെ അ ദ്ധ്യക്ഷതയില്‍ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാനും കോതമംഗലം രൂപത ബിഷപ്പുമായ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രൂപതയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രവര്‍ത്തനപരിപാടികളും പ ദ്ധതികളും അവതരിപ്പിക്കും. പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള വിവി ധ കമ്മീഷനുകള്‍ക്കും ദ്വിദിനസമ്മേളനം രൂപം നല്‍കും. ശനിയാഴ്ച്ച അല്മായരുടെ സഭയിലുള്ള പങ്കാളിത്തത്തെക്കുറിച്ച്  കെസിബിസി ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഡോ. കെ. എം. ഫ്രാന്‍സിസ് ക്ലാസുകള്‍ നയിക്കും. സഭാപരവും സാമൂഹ്യപരവും ആ നുകാലികവുമായ വിഷയങ്ങളെക്കുറിച്ച് സമ്മേളനം ചര്‍ച്ചചെയ്യും. ബിഷപ് മാര്‍ ജോ സ് പുളിക്കല്‍ സമാപന സന്ദേശനം നല്‍കും.

വികാരിജനറാളും ചാന്‍സലറുമായ റവ.ഡോ. കുര്യന്‍ താമരശ്ശേരി, പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം, വികാരി ജനറാള്‍ റവ.ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, പ്രൊക്യൂറേറ്റര്‍ ഫാ ഫിലിപ്പ് തടത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍  സെക്രട്ടറി ഡോ.ജൂബി മാത്യു തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.