ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുണ്ടക്കയം ചോറ്റിയില്‍ ദേശീ യ പാത ഉപരോധിച്ച് ഭക്തജനങ്ങള്‍. ചോറ്റിശ്രീ മഹാദേവ ക്ഷേത്രം ഭക്ത ജന സംഘത്തിന്റെ നേതൃത്വത്തിലാണ് അഞ്ഞൂറോളം സ്ത്രീകളടക്കമുള്ള ഭക്തര്‍ കൊല്ലം തേനി ദേശീയപാത ഉപരോധിച്ചത്.

ശബരിമലയില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെ ന്ന കോടതി വിധിക്കെതിരെയും , ഹൈന്ദവ ആചാരാനുഷ്ടാനങ്ങള്‍ സംര ക്ഷിക്കണമെന്നും ,തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിരുത്തര വാദപരമായ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമാ ണ് ചോറ്റി മഹാദേവ ക്ഷേത്ര ഭക്തജനസമിതിയുടെ നേത്യത്വത്തില്‍ ആയി രങ്ങള്‍ പങ്കെടുത്ത പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

ഇതിന്റെ ഭാഗമായിട്ടാണ് ഭക്തര്‍ ദേശീയ പാത 183 ഉപരോധിച്ചത്.ഉപ രോധം പത്ത് മിനിറ്റോളം നീണ്ടു നിന്നു. തുടര്‍ന്ന് നടന്ന യോഗം സപ്താ ഹാചാര്യന്‍ ബ്രഹ്മശ്രീ തത്തനം പള്ളി കൃഷ്ണയ്യര്‍ ഉത്ഘാടനം ചെയ്തു. നേരെത്തെ ചോറ്റി മഹാദേവ ക്ഷേത്രത്തില്‍ നിന്നും ശരണം വിളികളോടെ പ്രതിഷേധ പ്രകടനാമായെത്തിയാണ് ഭക്തര്‍ റോഡ് ഉപരോധിച്ചത്. ക്ഷേ ത്ര ഭാരവാഹികളായ ഒ കെ കൃഷ്ണന്‍ ,എ പി പുരുഷോത്തമന്‍ പിള്ള ,കെ .എസ് .രാധാക്യഷ്ണന്‍ നായര്‍ ,എം എം ഞരവിന്ദാക്ഷന്‍ നായര്‍ ,എന്‍ പി സോമന്‍ ,എന്നിവര്‍ പ്രസംഗിച്ചു.