നിർമ്മാണം പൂർത്തിയായി ഒരു മാസം പോലും തികയും മുൻപേ ടാറിംഗ് തകർന്ന് വിഴിക്കത്തോട് കൂവപ്പള്ളി റോഡ്.ഇരുപത്തഞ്ച് ലക്ഷം രൂപ മുതൽ മുടക്കി പുനർ നിർമ്മിച്ച റോഡിനാണ് ഈ ഗതികേട്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റീടാ റിംങ്ങ് നടത്തിയ വിഴിക്കത്തോട് കൂവപ്പള്ളി റോഡ് ഒരു മാസം പോലും തികയും മുൻപേ പൊട്ടി പൊളിഞ്ഞു.

ഇരുപത്തഞ്ച് ലക്ഷം രൂപ മുതൽ മുടക്കി തോട്ടം കവല മുതൽ അമൽജ്യോതി എഞ്ചി നീയറിംഗ് കോളേജ് ഹോസ്റ്റൽ പടിവരെ ഒന്നര കിലോമീറ്റർ ദൂരം റീ ടാറിംഗ് നടത്തി യിടത്താണ് വീണ്ടും കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ആവശ്യത്തിന് ടാറോ മെറ്റലോ ഉപയോഗിക്കാതെ ടാറിംഗ് നടത്തിയതാണ് റോഡ് പെട്ടന്ന് പൊട്ടിപൊളിയാൻ കാര ണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.കലുങ്കുകൾക്ക് കൃത്യമായി സ്ലാബുകൾ സ്ഥാപിക്കാതെയാണ് ടാറിംഗ് ജോലികൾ തീർത്ത് കരാറുകാരൻ മടങ്ങിയതെന്നും ആ ക്ഷേപമുണ്ട്.വീതി കൂട്ടി ടാറിംഗ് നടത്താനാണ് ഫണ്ടനുവദിച്ചിരുന്നതെങ്കിലും പല ഭാഗങ്ങളിലും ഇ തുമുണ്ടായിട്ടുമില്ല. പലയിടങ്ങളിലുംവെള്ളം റോഡിലൂടെ കയറിയൊഴുകുന്ന സ്ഥിതി യുമുണ്ട്.വെള്ളമൊഴുക്കുള്ള സ്ഥലങ്ങളിൽ ഓടകൾ സ്ഥാപിക്കാത്തതാണ് ഇതിന് കാര ണം.