മുണ്ടക്കയം: ചുഴുപ്പ് – നെടിയോരം – തെക്കേമല റോഡ് നിർമാണം പാതിവഴിയിൽ നില ച്ചതോടെ പ്രദേശവാസികൾ കടുത്ത യാത്രാ ദുരിതത്തിൽ.കേന്ദ്ര സർക്കാരിന്‍റെ പിഎം ജി എസ്‌വൈ പദ്ധതിയിൽപ്പെടുത്തി അഞ്ച് കോടി 35 ലക്ഷം രൂപ വകയിരുത്തി 2017 ൽ നി ർമാണം ആരംഭിച്ചെങ്കിലും ഇക്കഴിഞ്ഞ ഏപ്രിലോടെ പാതയുടെ നിർമാണം പൂർണമാ യും നിലച്ച മട്ടിലാണ്.അഞ്ച് കിലോമീറ്റർ റോഡിൽ വീതി കൂട്ടി മെറ്റലിംഗ് ജോലികൾ ഏറെക്കുറെ പൂർത്തീകരിച്ചിരുന്നു.
ഒരു പാലവും രണ്ട് കലുങ്കുകളും നിർമിക്കുവാനുമുണ്ട്.ഇക്കഴിഞ്ഞ കാലവർഷക്കെടു തിയിൽ കനത്ത മഴയിൽ വെള്ളമൊഴുകി കിലോമീറ്ററുകളോളം സോളിം ഒഴുകിപ്പോയി രുന്നു. 300 മീറ്ററോളം റോഡ് ടാർ ചെയ്യാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം.ഇക്കാ രണത്താൽ ഓട്ടോറിക്ഷയടക്കമുള്ള ടാക്സി വാഹനങ്ങൾ ഇവിടേയ്ക്ക് വരാറുമില്ല. കൂ ലി കൂടുതൽ വാങ്ങിയാൽ പോലും വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് കൂടുതൽ തുക കണ്ടെത്തേണ്ട ഗതികേടിലാണ് ടാക്സി ഡ്രൈവർമാർ.റോഡിന്‍റെ പ്രാരംഭ പ്രദേശത്ത് മൂവായിരം അടിയോളം പാറ പൊട്ടിച്ച് നീക്കേണ്ടതുണ്ട്.
എന്നാൽ എസ്റ്റിമേറ്റിൽ 300 അടി പാറ പൊട്ടിക്കു വാനുള്ള തുക മാത്രമേ വകയിരുത്തി യിട്ടുള്ളൂ. എസ്റ്റിമേറ്റ് തുക കൂട്ടി ലഭിച്ചാൽ മാത്രമേ നിർമാണം മുന്നോട്ട് കൊണ്ടുപോകു വാൻ സാധിക്കൂവെന്ന് കരാറുകാരൻ പറയുന്നു. റോഡിന്‍റെ ശോച്യാവസ്ഥ മൂലം സ്കൂ ൾ വിദ്യാർഥികളടക്കമുള്ളവരും നൂറ് കണക്കിന് കുടുംബങ്ങളും ദുരിതത്തിലാണ്. മഴ പെയ്താൽ ചെളി മൂലം നടന്ന് യാത്ര ചെയ്യുവാനും പറ്റാത്ത സ്ഥിതിയാണ്.

LEAVE A REPLY