പാറത്തോട് : എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ മുടക്കി നി ർമ്മാണം പൂർത്തീകരിച്ച ഇടച്ചോറ്റി സെഹിയോൻമല സരസ്വതി ദേവി ക്ഷേത്രം റോ ഡ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാറത്തോട് ഗ്രാമ പഞ്ചാ യത്ത് പ്രസിഡണ്ട്  വിജയമ്മ വിജയലാൽ അധ്യക്ഷത വഹിച്ചു.കാഞ്ഞിരപ്പള്ളിബ്ലോക്ക് പഞ്ചായത്ത് ചോറ്റി ഡിവിഷൻ അംഗം സാജൻ കുന്നത്ത്, ജില്ലാ പഞ്ചായത്ത് അംഗം പി .ആർ അനുപമ, വാർഡ് മെമ്പർ സോഫി ജോസഫ്, വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന ചർച്ച് വികാരി ഫാദർ ഇമ്മാനുവേൽ മടുക്കക്കുഴി, ഇടച്ചോറ്റി സരസ്വതി ദേവി ക്ഷേത്രം മുഖ്യകാര്യദർശി സരസ്വതി തീർത്ഥ പാദസ്വാമി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡയസ് കോക്കാട്ട്, കെ.പി സുജിലൻ, സി.കെ ഹംസ, കെ.എസ് വിജ യൻ കൊച്ചു കുന്നേൽ എന്നിവർ പങ്കെടുത്തു.

റോഡ് നിർമ്മിക്കുന്നതിന് സ്ഥലം സൗജന്യമായി വിട്ടുനൽകിയ ജോസ് നന്ദികാട്ടുപട വിൽ, തോമസ് മാത്യു പുതിയാപറമ്പിൽ, ഐസക് ജെയിംസ് വെട്ടിക്കാട്ട്,എന്നിവരെ ആദരിച്ചു.