കാഞ്ഞിരപ്പള്ളി: ഗ്രാമീണ മേഖലയുടെ വികസനത്തിലൂടെ മാത്രമേ രാഷ്ട്ര പുരോഗതി യാ ഥാർത്ഥ്യമാകുവെന്ന് ആന്റോ ആന്റണി എം.പി അഭിപ്രായപ്പെട്ടു.എം.പി.യുടെ പ്രാദേ ശിക വികസന ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീക രിച്ച പട്ടിമറ്റം – മോതീൻ പറമ്പ്- കുളപ്പുറം റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയാ യിരുന്നു അദ്ദേഹം.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എ ഷെമീറിന്റെ അധ്യക്ഷതയിൽ ഒ.എം ഷാജി, നായിഫ് ഫൈസി, കെ.എസ്. ഷിനാസ്, ജോർജ്കുട്ടി മല്ലപ്പ ള്ളി, സാദത്ത് ചേലയിൽ, ടി.പി.അബ്ദുൽ സലാം,ഉദയചന്ദ്രൻ മേലേടത്ത്,ജോയ് ആലാനി ക്കൽ, പി.എസ്.ഹാഷിം എന്നിവർ പ്രസംഗിച്ചു.