കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡില്‍പെട്ട മഞ്ഞപ്പള്ളി – തോമ്പലാടി റോഡ് വികസനത്തിനായി കോട്ടയം ജില്ലാ പഞ്ചായത്തില്‍ നിന്നും 5 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാന പാതയായ കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിനെ യും,പ്രധാന പി.ഡബ്ല്യു.ഡി. റോഡായ എറികാട് – മൂഴിക്കാട് റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മഞ്ഞപ്പള്ളി – തോമ്പലാടി റോഡ് നൂറുകണക്കിന് യാത്രക്കാര്‍ നിത്യേന ഉപയോഗിക്കുന്നതും, 150-ഓളം കുടുംബങ്ങളുടെ ഏക യാത്രാ മാര്‍ഗ്ഗവുമാണ്.

കയറ്റിറക്കമുള്ള റോഡ് കഴിഞ്ഞ പ്രളയകാലത്ത് ശക്തമായ വെള്ളപ്പാച്ചിലില്‍ കുണ്ടും ,കുഴിയുമായി അങ്ങേയറ്റം യാത്രാദുരിതം അനുഭവപ്പെടുന്ന രീതിയില്‍ ഗതാഗതയോ ഗ്യമല്ലാതായിത്തീര്‍ന്നു.ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ നല്‍കിയ നിവേദന ത്തെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ റോഡിന്റെ അ ടിയന്തിര പുനരുദ്ധാരണത്തിന് 5 ലക്ഷം രൂപ അനുവദിക്കുകയും,നടപടിക്രമങ്ങള്‍ പാലിച്ച് ടെണ്ടര്‍ ഉറപ്പിച്ച് റോഡ് റീടാറിംഗ്,സൈഡ് വീതികൂട്ടി കോണ്‍ക്രീറ്റിംഗ് എന്നീ പ്രവൃത്തികള്‍ നിര്‍മ്മാണ ഘട്ടത്തില്‍ എത്തിയിട്ടുണ്ട്.

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു.മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിമല ജോസഫ്,സിബി വെങ്ങാലൂര്‍,ജെയിംസ് തെക്കേമുറി,റെജികുമാര്‍ അമ്പഴത്തിനാല്‍ എന്നിവര്‍ പ്രസംഗിച്ചു.