രെജിസ്ട്രെഡ് എഞ്ചിനീയേഴ്‌സ് & സൂപ്പർവൈസർസ് ഫെഡറേഷൻ ( റെൻസ്ഫെഡ് ) മൂന്നാമത് കോട്ടയം ജില്ലാ സമ്മേളനം ഞായറാഴ്ച കാഞ്ഞിരപ്പള്ളി ഹോട്ടൽ ഹിൽട്ടോപ്പി ൽ വച്ചു നടന്നു. ജില്ലാ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ എംഎൽഎ സെ ബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യാതിഥിആയിരുന്നു. ആന്റോ ആന്റണി എം.പി മുഖ്യ പ്ര ഭാഷണം നടത്തി. സമ്മേളനാന്തരം മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎ  സെബാസ്റ്റ്യ ൻ കുളത്തുങ്കൽ, ആന്റോ ആന്റണി എംപി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ തങ്ക പ്പൻ അടക്കമുള വീശിഷ്ട വ്യക്തികളെ കോട്ടയം ജില്ലാ കമ്മിറ്റി മൊമെന്റോ നൽകി ഷാൾ അണിയിച്ചു ആദരിച്ചു.
സംഘടനയിൽ നിന്നുള്ള വീശിഷ്ട വ്യക്തികളെ  മന്ത്രി ആദരിച്ചു. അമൽ ജ്യോതി കോളേജ് സിവിൽ വിഭാഗം മേധാവി ബിനു ഐസക്, മികച്ച കുട്ടി കർഷകൻ ആയി തിരഞ്ഞെടുക്കപ്പെട്ട സാമുവൽ ജോസഫ്, ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ കോളേജ് അഡ്മിഷൻ നേടിയ അഞ്ജലി അടക്കമുള്ളവരെ ആദരിച്ചു. സംസ്ഥാന പ്ര സിഡന്റ്‌ കെ മനോജ്‌, സെക്രട്ടറി അബ്‌ദുൾ സലാം, ജില്ലാ സെക്രട്ടറി മുഹമ്മദ്‌ ഹ നീഫ,സ്ഥാപക പ്രസിഡന്റ്‌ വിജയകുമാർ സംസ്ഥാന സമിതി അംഗങ്ങൾ ആയ ജോർജ് സെബാസ്റ്റ്യൻ, പ്രകാശ് , മനോജ്‌ സലാം, പി ജി ശ്രീകാന്ത്, ബിനു ഐസക്, അനിൽ കെ മാത്യു, എന്നിവർ പ്രസംഗിച്ചു.
കോട്ടയം ജില്ലയുടെ 2022 – 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ജില്ലാ പ്രസിഡന്റ്‌ നന്ദകുമാർ എസ്‌ , ജില്ലാ സെക്രട്ടറി ഷിനോയ് ജോർജ്‌, ജില്ലാ ട്രെഷരാർ അഖിൽ ദേവ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.