കാഞ്ഞിരപ്പള്ളി: താലൂക്കിലെ  റേഷന്‍ സംബന്ധമായ പരാതികള്‍ അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ നന്പറുകള്‍ പ്രവര്‍ത്തന സജ്ജ മായി. കാഞ്ഞിരപ്പള്ളി, ചിറക്കടവ്, എലിക്കുളം പഞ്ചായത്ത് റേഷനിംഗ് ഇന്‍സ്‌പെ ക്ടര്‍ – 9188527665. മണിമല, എരുമേലി  പഞ്ചായത്ത് റേഷനിംഗ് ഇന്‍സ്‌പെകടര്‍ – 9188527665.

മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കല്‍, കോരുത്തോട്  പഞ്ചായത്ത് റേഷനിംഗ് ഇന്‍സ്‌ പെകടര്‍ -9188527665 എന്നീ നന്പറുകളിലും കൂടാതെ താലൂക്ക് സപ്ലൈ ഓഫീസര്‍ -9188527361, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ – 9188527457 എന്നിവരെയും വിളിച്ച് പരാതികള്‍ അറിയിക്കാവുന്നതാണ്.റേഷന്‍കടയില്‍ നിന്നു ഭക്ഷ്യധാന്യങ്ങള്‍  ഇ-പോസ് മെഷീന്‍ മുഖാന്തിരം വിതരണം നടത്തുന്‌പോള്‍ കാര്‍ഡുടമകള്‍ ബില്ലുകള്‍ നിര്‍ബന്ധമായും വാങ്ങേണ്ടതും ലഭ്യമായ സാധനങ്ങളുടെ കൃത്യത ഒത്തു നോക്കി ഉറപ്പു വരുത്തേണ്ടതുമാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.