കാഞ്ഞിരപ്പള്ളി: താലൂക്കിലെ എരുമേലി പഞ്ചായത്തില്‍ കണമല ജംഗ്ക്ഷനില്‍ പ്രവര്‍ ത്തിക്കുന്ന 168ാം നമ്പര്‍ റേഷന്‍ കട അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതാ യി താലൂക്ക് സപ്ളൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കടയിലെ സെയില്‍സ്മാന്‍ റ്റി. വി സുനിലിനെ അധികാര ദുര്‍വിനിയോഗത്തിന് സെയില്‍സ്മാന്‍ പദവിയില്‍ നിന്ന് നീക്കിയും ഉത്തരവായി. റ്റി.വി സുജാത അംഗീകൃത ലൈസന്‍സി ആയിട്ടുള്ള റേഷന്‍ ഡിപ്പോ അടച്ചിട്ടതിനും ഡിപ്പോയിലെ സ്റ്റോക്ക് മൊത്തമായി മറിച്ചു വിറ്റതായും കണ്ടെത്തിയിരുന്നു.

നവംബര്‍ മാസത്തെ വിതരണത്തിനുള്ള സ്റ്റോക്ക് സപ്ളൈകോ പൊന്‍കുന്നം ഡിപ്പോ യില്‍ നിന്ന് പണമടച്ചിട്ടും ലഭിക്കുന്നില്ല എന്ന വ്യാജപരാതി സെയില്‍സ്മാന്‍ റ്റി.വി സുനില്‍ ഭക്ഷ്യവകുപ്പു മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു പറഞ്ഞിരുന്നു. പരാതി യുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ വകുപ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് സ്റ്റോക്ക് എത്തി ച്ച് നല്‍കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുര്‍ന്ന് റേഷന്‍ കടയിലെത്തിയപ്പോള്‍ സുനില്‍ രജിസ്റ്റര്‍ നല്‍കുവാന്‍ വിസമതിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തി ലാണ് സുനില്‍ സ്റ്റോക്ക് മറിച്ച് വിറ്റതായി കണ്ടെത്തിയത്. ഭക്ഷ്യവകുപ്പിന് അവമതി യും പൊതു ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയും വരുത്തിയതിനാണ് നടപടിയെന്ന് സപ്ളൈ ഓഫീസര്‍ പറഞ്ഞു.

സസ്പെന്റ് ചെയ്യപ്പെട്ട 168ാം നമ്പര്‍ റേഷന്‍ കട സമീപത്തുള്ള 140ാം നമ്പര്‍ കടയിലേ ക്ക് കൂട്ടിചേര്‍ത്തും ഉത്തരവായിട്ടുണ്ട്. പ്രദേശത്തെ കാര്‍ഡുടമകളുടെ ബുദ്ധിമുട്ട് കണ ക്കിലെടുത്ത് 168ാം നമ്പര്‍ കട പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ തന്നെ തുടര്‍ന്നു പ്രവര്‍ ത്തിക്കും. കടയില്‍ സൂക്ഷിക്കേണ്ട റജിസ്റ്ററുകള്‍ കടത്തിക്കൊണ്ടു പോകുകയും, സപൈള ഓഫിസില്‍ ഹാജരാകുകയോ ചെയ്യാതിരുന്നതിന് സുനിലിനെതിരെ എരുമേ ലി പോലിസ് സ്റ്റേഷനില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്തു. രജിസ്റ്ററുകള്‍ കണ്ടെത്തി നല്‍കണമെ ന്ന് ആവശ്യപ്പെട്ട് സുനിലിന്റെ സഹോദരിയായ സസ്പെന്റ് ചെയ്യപ്പെട്ട ലൈസന്‍സി റ്റി.വി. സുജാതയും പ്രത്യേകം പരാതി നല്കിയിട്ടുണ്ട്.

ലൈസന്‍സി സുജാത ഒക്ടോബര്‍ 25 മുതല്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ചികി ത്സയെ തുടര്‍ന്ന് ഒരാഴ്ചത്തെ വിശ്രമത്തിനായി പോയപ്പോഴാണ് സെയില്‍സ്മാനായ സഹോദരന്‍ സുനിലിനെ സ്റ്റോക്ക് വിതരണത്തിനായി ഏല്പ്പിച്ചതായി പറയുന്നത്. ഒക്ടബര്‍ മാസത്തെ ബാക്കി സ്റ്റോക്ക് മുഴുവന്‍ ഇയാള്‍ മറിച്ചു വിറ്റതായി അന്വേഷ ണത്തില്‍ കണ്ടെത്തുകയും ചെയ്തു. സുനിലിനെ പ്രാഥമിക റേഷന്‍ സംഘടനകളുടെ അംഗത്വത്തില്‍ നിന്നും നീക്കിയതായി റേഷന്‍ വ്യാപാരി സംഘടന സെക്രട്ടറി കെ.എസ് സന്തോഷ് കുമാര്‍ അറിയിച്ചു.

മുന്‍പ് 2012ലും, 2015 ലും റ്റി.വി സുനില്‍ നടത്തിയ റേഷന്‍ ക്രമക്കേടുകളുടെ പേരില്‍ 168ാം നമ്പര്‍ റേഷന്‍കട സസ്പെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മറിച്ചു വിറ്റ സ്റ്റോക്കിന്റെ വിലയും, ക്രമക്കേടുകളുടെ വ്യാപ്തിയും അന്വേഷിച്ച് വരികയാണ്. ഇ.സി.ആക്റ്റ് പ്രകാരം വഞ്ചന, സി.ആര്‍.പി.സി പ്രകാരം പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കുമെന്നും താലൂക്ക് സപ്ളൈ ഓഫീസര്‍ അറിയിച്ചു.