ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഐ.ഐ.ടിയായ മദ്രാസ് ഐ.ഐ.ടി നടത്തിയ ഇന്ററ്റേഡ് എം.എ കോഴ്സിലെ പ്രവേശന പരീക്ഷയിൽ (എച്ച്.എസ്.ഇ.ഇ) കാഞ്ഞിരപ്പള്ളി ഇടക്കു ന്നം സ്വദേശിനിയും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയു മായ അലീനാ ഹാരിസ് ഒ.ബി.സി വിഭാഗത്തിൽ മൂന്നാം റാങ്കും ജനറൽ വിഭാഗത്തിൽ ഇരുപത്തി ഒമ്പതാം റാങ്കും നേടി പ്രവേശന യോഗ്യത നേടി. ഇടക്കുന്നം സ്വദേശിയായ അലീനാ ഹാരീസ് കോട്ടയം ഡി.ഡി ഓഫീസ് ജീവനക്കാരൻ പനച്ചിയിൽ പി.എം.ഹാരീ സിന്റയും ഇടക്കുന്നം ഹയർ സെക്കന്ററി അദ്ധ്യാപിക ജീനാ ഹാരിസിന്റെയും മകളാണ്.

എച്ച്.എസ്.ഇ.ഇ (ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് എൻട്രൻസ് ) പരീക്ഷയിൽ ഇ ന്ത്യയൊട്ടാകെ 70000 അപേക്ഷകർ പങ്കെടുത്ത പ്രവേശന പരീക്ഷയിൽ നിന്നാണ് വിജയി കളെ തിരഞ്ഞെടുക്കുന്നത്. സിവിൽ സർവ്വീസ് പരീക്ഷയിൽ ഏറെ സഹായകരമായ കോ ഴ്സ് ആയി ആണ് വിദ്യാർത്ഥികൾ മദ്രാസ് ഐ.ഐ.ടിയുടെ എച്ച്.എസ്.ഇ.ഇ കോഴ്സി നെ കാണുന്നത്.