റാങ്കിൻ്റെ തിളക്കവുമായി തമ്പലക്കാട് ഗ്രാമം .കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എം. എ ഹിസ്റ്ററിയിൽ രണ്ടാം റാങ്കു നേടി നാടിൻ്റെ അഭിമാനമായിരിക്കുകയാണ് തനുജാ മനോജ് .പിഎസ്സി ഉദ്യോഗസ്ഥനായ ഗിരിജാലയത്തിൽ എസ്. മനോജ് കുമാറിൻ്റെയും സിന്ധു മനോജിൻ്റെയും മകളാണ് തനുജാ .തിരുവനന്തപുരം ഗവ.വിമൻസ് കോളേജി ലായിരുന്നു പഠനം .
മഹാന്മാഗാന്ധി യൂണീവേഴ്സിറ്റിയിൽ നിന്നും ബിഎയ്ക്കും മൂന്നാം റാങ്ക് കരസ്ഥമാക്കി യിരുന്നു ഈ മിടുക്കി. ഏക സഹോദരി പനമറ്റം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി തേജ മനോജ്. അധ്യാപികയാകാൻ ആഗ്രഹിക്കുന്ന തനൂജ ഇപ്പോൾ കോ ട്ടയം മൗണ്ട് കാർമ്മൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വുമൻസിൽ ബി. എഡിന് ചേർന്നിരിക്കുകയാണ്.