കാഞ്ഞിരപ്പളളി: 1200 കിലോ മീറ്റര്‍ കാല്‍നടയായി റാമു എന്ന നായ ശബരിമലയിലേ ക്ക്. കഴിഞ്ഞ 12ന് കര്‍ണാടകയിലേ ഗദകില്‍ നിന്നും യാത്ര തുടങ്ങിയതാണ് വിശ്വനാദ് സ്വാമിയും സംഘവും. ഗദകിലെ അന്ന ദാന മഹാപ്രഭു സന്നിദഹാളില്‍ നിന്നുമാണ് ഏ ഴംഗം സംഘം കെട്ടുനിറച്ച് കാല്‍നടയായി യാത്ര ആരംഭിച്ചത്. 12ന് ആരംഭിച്ച യാത്രയി ല്‍ ഇവര്‍ക്കൊപ്പം കൂടിയതാണ് റാമു എന്ന നായയും.

ഇപ്പോള്‍ ഏതാണ്ട് ആയിരത്തോളം കിലോ മീറ്റര്‍ കാല്‍നടയായി കാഞ്ഞിരപ്പള്ളി എത്തു ന്‌പോഴും യാതൊരു വിഷമതകളുമില്ലാതെ ഇവര്‍ക്കൊപ്പം തന്നെയുണ്ട് റാമുസ്വാമിയും. കര്‍ണാടകയിലെ ഗൂഡല്ലൂല്‍പേട്ട് ഹോട്ടലിന്റെ മുന്നില്‍ നിന്നുമാണ് നായ ഇവര്‍ക്കൊപ്പം കൂടിയത്. ഇവര്‍ക്കൊപ്പം നടന്നും ഭക്ഷണം കഴിച്ചും രാത്രിയില്‍ അന്പലങ്ങളില്‍ അന്തി യുറങ്ങിയും ഏതു സമയത്തും വിട്ട് മാറാതെ ഒപ്പമുണ്ട് റാമു.

ഗുരുസ്വാമിയായ വിശ്വനാദ് സ്വാമിക്കൊപ്പം പുനീത്, ഉച്ചപ്പ, പരമേശ്വര്‍, രമേശ്, മല്ലു, നരസിംഗ എന്നിവരാണ് സംഘത്തിലുള്ളത്. നായ പോരുന്നതുവരെ ഒപ്പം കൊണ്ടു പോകുവാനാണ് നിലവില്‍ ഇവരുടെ തീരുമാനം.

LEAVE A REPLY