മുണ്ടക്കയം പുത്തൻചന്ത ഇർഷാദിയ അക്കാദമിയിൽ എല്ലാ ദിവസവും നടന്നുവരുന്ന ബദരിയാ പ്രഭാത പ്രാർത്ഥന സദസ്സിന്റെ വാർഷികത്തോടനുബന്ധിച്ചു നാളെ ഞായർ ഉച്ചക്ക് 2.30 മുതൽ ബദർ അനുസ്മരണ സദസ്സും തുടർന്നു സമൂഹ നോമ്പ് തുറയും നട ത്തപ്പെടുന്നു.
എല്ലാ ദിവസവും രാവിലെ ആറുമണിമുതൽ ഇർഷാദിയ അക്കാദമിയിൽ പതിവായി നടന്നുവരുന്ന ബദരിയാ പ്രഭാത പ്രാർത്ഥന മജ്‌ലിസിന്റെ വാർഷികത്തോടനുബന്ധിച്ച് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളാണ് നടത്തപ്പെടുന്നത്. ജാ തി മത ഭേദമെന്യേ പ്രയാസപ്പെടുന്ന ആയിരം കുടുംബങ്ങളിലേക്ക് ഭഷ്യ കിറ്റ് വിത രണം ചെയ്ത് ഇസ്ലാമിന്റെ സൗഹൃദ സൗന്ദര്യത്തെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇർഷാദിയ്യ. 2:30ന് ആരംഭിക്കുന്ന ബദർ അനുസ്മരണ പരിപാടിയിൽ ബദർ മൗലിദ് പാരായണവും, ഇസ്ലാമിക ചരിത്രത്തിൽ വീരേതിഹാസം സൃഷ്ടിച്ച ബദർ ശുഹദാക്ക ളുടെ അനുസ്മരണ പ്രഭാഷണവും നടക്കും. കേരളത്തിലെ അറിയപ്പെട്ട പ്രഭാഷകനും എഴുത്തുകാരനുമായ ബഹു. മുസ്തഫ ബാഖവി തെന്നല അനുസ്മരണ പ്രഭാഷണവും പ്രത്യേക പ്രാർത്ഥനയും നടത്തുന്നതാണ്.
സയ്യിദ് ഷഹീർ തങ്ങൾ കോട്ടക്കൽ, എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ മുണ്ടക്കയം, മു ഹമ്മദ് അലി മുസ്‌ലിയാർ കുമളി, അഷ്റഫ് മുസ്ലിയാർ, മുഹമ്മദ് ലബീബ് സഖാഫി, മുഹമ്മദലിയാക്കത്ത് അൽ ഹികമി, മുഹമ്മദ് കുട്ടി മിസ്ബാഹി, അബ്ദുൽ ഹക്കീം സഖാഫി,സി കെ ഹംസ മുസ്ലിയാർ, സൈനുദ്ദീൻ മുസ്‌ലിയാർ,എന്നിവർ പരിപാടിക ൾക്ക് നേതൃത്വം നൽകുന്നതാണ്.
വൈകിട്ട് 5 മണിക്ക് നടക്കുന്ന സാമൂഹിക സൗഹൃദ ഇഫ്താർ സംഗമം പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യുന്നതാണ്. വിവിധ രാഷ്ട്രീയ മ ത സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്നതാണ്.ആയിരം വീടുകളിലേക്ക് ഇ ഫ്താർ കിറ്റ് വിതരണവും ആയിരത്തോളം പേർക്ക് ഇഫ്താർ വിരുന്നും നൽകുന്നതാണെ ന്ന് ഇർഷാദിയ ജനറൽ സെക്രട്ടറി മുഹമ്മദ് ലിയാഖത്‌ അൽഹികമി അറിയിച്ചു.
എല്ലാ മാസവും ഇർഷാദിയ അക്കാദമിയിൽ നടന്നുവരുന്ന ദിക്റ് ഹൽഖ,സ്വലാത്ത് മജ്ലിസുകൾക്ക് ധാരാളം വിശ്വാസികളാണ് പങ്കെടുക്കാറുള്ളത്. ആഗ്രഹ സഫലീ കര ണത്തിനുള്ള ദുആ വസിയത്തുമായിട്ടാണ് കൂടുതൽ വിശ്വാസികളും എത്തിച്ചേരു ന്ന ത്. ധാരാളം ദിക്റുകളും സ്വലാത്തുകളും ചൊല്ലി, ആലിമീങ്ങൾ നേതൃത്വം നൽകുന്ന ദുആ മജ്‌ലിസിൽ നിന്നും,നിരവധി അനുഭവസാക്ഷ്യങ്ങളാണ് വിശ്വാസികൾക്ക് പറ യാനുള്ളത്. എല്ലാ മാസവും മജ്ലിസിന് ശേഷം അന്നദാനവും നടത്തിവരുന്നു.