കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ലമെ ന്റ് മണ്ഡലങ്ങള്‍ വച്ചുമാറുമെന്ന വിധത്തില്‍ മാധ്യമ വാര്‍ത്തകളില്‍ ഒരു അടിസ്ഥാനവുമില്ല. കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കു തന്നെയാണ് കോട്ടയം സീറ്റ്. ഇതു സംബന്ധിച്ച് ഒരു സംശയവും ആശയക്കുഴപ്പവു മില്ല. ഘടക കക്ഷികളുടെ ഒരു സീറ്റും കോണ്‍ഗ്രസ് ഏറ്റെടുക്കില്ല. ഘടക കക്ഷികളുടെ സീറ്റുകള്‍ ഏറ്റെടുക്കുന്ന പതിവ് സിപിഎമ്മിനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എംപിയായിരുന്ന ജോസ് കെ. മാണി രാജ്യസഭയിലേക്കു തിരഞ്ഞെടുക്ക പ്പെട്ടതോടെയാണ് കോട്ടയം സീറ്റില്‍ ഒഴിവു വന്നത്. എന്നാല്‍ ഒഴിവു നിക ത്താന്‍ ഉപതിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയി ച്ചിരുന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രം സമയം ബാക്കിയുണ്ടായതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നുവ ച്ചത്.