കാഞ്ഞിരപ്പള്ളി: സ്വകാര്യ വ്യക്തി അടച്ച കെട്ടിട നികുതി  വില്ലേജ് ഒാഫിസിലെ രസീതി ൽ കൃതൃമം കാട്ടി തട്ടിയെടുത്തതിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥനെതിരെ അന്വേഷ ണം വ്യാപിപ്പിച്ചു. കാഞ്ഞിരപ്പള്ളി വില്ലേജ് അസിസ്റ്റന്റായിരുന്ന ഫൈസൽ ബഷീറാണ് പണം തട്ടിയ സംഭവത്തിൽ സസ്പെൻഷനിലായത്.കോട്ടയം ആർഡിഒ രാംദാസ്, ഡെപ്യൂ ട്ടി തഹസിൽദാർ നിജു കുര്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ ഉദ്യോഗസ്ഥ സംഘമാണ് കാഞ്ഞിരപ്പള്ളി വില്ലേജ് ഒാഫിസിലെത്തി പരിശോധനകൾ ആരംഭിച്ചത്.

മൂന്നു ദിവസത്തെ പരിശോധനയ്ക്കായാണ് സംഘം എത്തിയിരിക്കുന്നത്. ഫൈസൽ മു മ്പും സമാനമായ തട്ടിപ്പു നടത്തിയിട്ടുള്ളതായി  താലൂക്ക് ഒാഫിസിലെ പരിശോധനയിലും കണ്ടെത്തിയിരുന്നു.ഇയാൾ ജോലി ചെയ്തിരുന്ന മറ്റ് വില്ലേജ് ഒാഫിസുകളിലും അന്വേഷ ണ സംഘം പരിശോധന നടത്തും.നവ മാധ്യമങ്ങളിലൂടെ മന്ത്രി എംഎം മണിയെ അപകീ ർത്തിപ്പെടുത്തിയതിനും ഫൈസൽ ബഷീറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ  ഏപ്രിൽ മാസത്തിൽ ഫൈസൽ ബഷീർ കാഞ്ഞിരപ്പള്ളി വില്ലേജ് ഒാഫിസിലെ
വില്ലേജ് അസിസ്റ്റന്റായിരിക്കെ എറികാട്  സ്വദേശി  അഞ്ചേരിൽ റോബിൻ തോമസി ന്റെ   വീടിന്റെ നികുതിയാണ് ഇയാൾ തട്ടിയെടുത്തത്. റോബിന്റെ വീട്ടിലെത്തി 5100 രൂപ കൈപ്പറ്റിയ ഫൈസൽ കാർബൺ പേപ്പർ വയ്ക്കാതെ രസീത് എഴുതി നൽകുകയാ യിരുന്നുവത്രേ.   രസീതിന്റെ പകർപ്പിൽ  പോക്കുവരവിന് ഈടാക്കിയ 38 രൂപയും എഴുതി. തുടർന്ന് വില്ലേജിലെ രജിസ്റ്ററിൽ ഇയാൾ റോബിന്റെ നികുതി തുകയായ 5100 രൂപയും അതേ രസീത് നമ്പരിൽ എഴുതിവച്ചു.എന്നാൽ താലൂക്ക് ഒാഫിസിലെ രജിസറ്റ റിൽ റോബിൻ തുക  അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് പരിശോധന നടത്തിയത്.

വില്ലേജിലെ രജിസ്റ്ററിൽ തുക അടച്ചതായി രേഖപ്പെടുത്തയിരിക്കുന്നതു കണ്ടതോടെ  സംശ യം തോന്നിയ വില്ലേജ് ഒാഫിസർ റോബിന്റെ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ വീട്ടുകാർ പണം അടച്ചതിന്റെ രസീത് എടുത്തു നൽകി. ഇത് കസ്റ്റഡിയിൽ വാങ്ങി വില്ലേജ് ഒാഫി സിലെത്തി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. റോബിന് നൽകിയ രസീതിന്റെ നമ്പർ ഉപയോഗിച്ച് അതിന്റെ പകർപ്പെടുത്തപ്പോൾ അതിൽ 38 രൂപ മാത്രമാണ്രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ തുടർന്നാണ് ഫൈസലിനെ സസ്പെന്റ് ചെയ്തത്.

തുടർന്ന് താലൂക്ക് ഒാഫിസിൽ നടത്തിയ പരിശോധനയിലും ഇയാൾ സമാനമായ തട്ടിപ്പു
നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് കൂടുതൽ അന്വേഷണത്തിനായി
കലക്ട്രേറ്റിൽ നിന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

റ്റീം റിപ്പോര്‍ട്ടേസ് കാഞ്ഞിരപ്പള്ളി….