എരുമേലി: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് അര്‍ധരാത്രിയില്‍ വഴിയില്‍ ഒന്നര മണിക്കൂര്‍ നില്‍ക്കേ ണ്ടിവന്നതിനു കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാ കൃഷ്ണന്‍ എരുമേലിയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ എസ്പി ഹരിശങ്കര്‍ മന്ത്രിയോടു ഖേദം പ്രകടിപ്പിക്കുകയും മാപ്പ് എഴുതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച എ.എന്‍. രാധാകൃഷ്ണന്‍ എസ്പി എഴുതി നല്‍കിയത് മാപ്പ് ആണോ ഇല്ലയോ എന്ന് അറിയില്ലെന്നു പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

മന്ത്രിയുടെ വാഹനത്തിനു പിന്നാലെ ഏഴ് മിനിറ്റ് കഴിഞ്ഞുവന്ന തന്റെ ഇന്നോവ കാര്‍ പോലീസ് തടയുകയായിരുന്നു. താന്‍ മന്ത്രിയുടെ കാറിലും തന്റെ കാറില്‍ പാര്‍ട്ടി ഭാര വാഹികളായ മൂന്നുപേരുമാണ് ഉണ്ടായിരുന്ന തെന്നു രാധാകൃഷ്ണന്‍ പറഞ്ഞു.വാഹന പരിശോധന നടത്തി,കാറിലുള്ള വരുടെ പേരും മേല്‍വിലാസവും രേഖപ്പെടുത്തിയിട്ടാണ് ദര്‍ശനത്തിനു പോകാന്‍ അനുമതി നല്‍കിയത്. ഇതേവാഹനം തിരികെ മടങ്ങി വന്നപ്പോ ഴാണ് കാറിലുള്ള നേതാക്കളുടെ ഫോട്ടോ കാട്ടി ക്രിമിനലുകളാണെന്നു പറഞ്ഞു തടഞ്ഞി ട്ടത്. റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് ഷൈജു എസ്. കുറുപ്പ് ഉള്‍പ്പടെ കാറിലുണ്ടാ യിരുന്ന മൂന്നുപേരെ പുറത്തിറക്കി പോലീസ് ചോദ്യം ചെയ്തു.

ഇക്കാര്യം മന്ത്രിയുടെ അകമ്പടി വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ മന്ത്രി തിരിച്ചു ചെന്നപ്പോഴാണ് പോലീസ് ഒന്നര മണിക്കൂര്‍ ബുദ്ധിമുട്ടിച്ചതെന്നും ഒടുവി ല്‍ എസ്പി ഹരിശങ്കര്‍ ക്ഷമാപണം നടത്തിയതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഈ സം ഭവത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കും. ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ച ഐജി വിജയ് സാക്കറെ, എസ്പി യതീഷ് ചന്ദ്ര എന്നിവര്‍ ക്രിമിനലുകളാണെന്ന് കോടതിവരെ പറഞ്ഞു. ഇവരെ ഡ്യൂട്ടിയി ല്‍നിന്നു മാറ്റണം. നിരോധനാജ്ഞ പിന്‍വലിക്കണമെന്നും എ. എന്‍. രാധാകൃഷ്ണന്‍ ആ വശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, പൂഞ്ഞാര്‍, റാന്നി നിയോജക മണ്ഡ ലം പ്രസിഡന്റുമാരായ വി. സി. അജികുമാര്‍, ഷൈന്‍ ജി. കുറുപ്പ്, അനിയന്‍ എരുമേലി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY