പൊന്‍കുന്നം:പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് കൊടിയേറി. 22ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് ഇല്ലത്ത് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വവും ക്ഷേത്രം തന്ത്രി വാരണംകോട്ട് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി സഹകാര്‍മികത്വവും വഹിച്ചു. വൈകിട്ടു 4.30ന് 679-ാം നമ്പര്‍ എന്‍. എസ്എസ് ചിറക്കടവ് വടക്കുംഭാഗം കരയോഗത്തില്‍നിന്നു താളമേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ പുറപ്പെട്ട് 5.30നു കൊടിയേറ്റു നടന്നു.

18 മുതല്‍ 21 വരെ എല്ലാ ദിവസവും 11ന് ഉത്സവബലി, ഒന്നിന് ഉത്സവബലി ദര്‍ശനം, വലിയകാണിക്ക എന്നിവ ഉണ്ടായിരിക്കും. 22നു രാവിലെ ചേലത്തറ, കോയിപ്പള്ളിക്കു ന്ന്, അട്ടിക്കവല, തോണിപ്പാറ, ഇടത്തംപറമ്പ് മേഖലകളില്‍നിന്നു കുംഭകുട ഘോഷയാത്ര കള്‍ താളമേളങ്ങളുടെയും ദൃശ്യങ്ങളുടെയും അകമ്പടിയില്‍ 11നു പൊന്‍കുന്നം ടൗണിലെ ത്തി സംഗമിച്ചു മഹാകുംഭകുട ഘോഷയാത്രയായി ക്ഷേത്രത്തിലെത്തും.

12നു മുന്‍പായി കുടങ്ങള്‍ അഭിഷേകം ചെയ്യും. ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ആറാട്ടുചിറയില്‍ പുതിയകാവിലമ്മയുടെ ആറാട്ടു നടക്കും. 22നു രണ്ടിന് ആറാട്ടുബലി, 2.30ന് ആറാട്ടുകടവിലേക്കു മൂലകുന്ന് വഴി എഴുന്നള്ളിപ്പ്. ഏഴിന് ആറാട്ടുകടവില്‍ നിന്നു പൊന്‍കുന്നം – മണിമല റോഡ് വഴി തിരിച്ചെഴുന്നള്ളിപ്പും നടക്കും.