എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് എം.എസ്.മോഹൻ, ദേവസ്വം പ്രസിഡന്റ് ആർ .സുകമാരൻനായർ എന്നിവർ അറിയിച്ചു.
കൊടിയെഴുന്നള്ളിപ്പ്
17ന് വൈകിട്ട് 4.30ന് 679-ാം എൻഎസ്എസ് ചിറക്കടവ് വടക്കുംഭാഗം കരയോഗത്തിൽ നിന്നും താളമേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ പുറപ്പെടും.
ക്ഷേത്ര ചടങ്ങുകൾ
17ന് 5.30ന് കൊടിയേറ്റ്,ദീപക്കാഴ്ച.18ന് പതിവ് പൂജകൾക്കു പുറമെ രാവിലെ 8.30 മുതൽ ശ്രീബലി,11ന് ഉത്സവബലി,ഒന്നിന് ഉത്സവബലി ദർശനം,വലിയകാണിക്ക, വൈകി ട്ട് 4,30ന് കാഴ്ചശ്രീബലി,6.30ന് വിശേഷാൽ ദീപാരാധന,10ന്
വിളക്കിനെഴുന്നള്ളിപ്പ്
19ന് പതിവ് പൂജകൾക്കു പുറമെ രാവിലെ 8.30 മുതൽ ശ്രീബലി,11ന് ഉത്സവബലി, ഒന്നി ന് ഉത്സവബലി ദർശനം,വലിയകാണിക്ക, വൈകിട്ട് 4,30ന് കാഴ്ചശ്രീബലി,6.30ന് വിശേ ഷാൽ ദീപാരാധന,10ന് വിളക്കിനെഴുന്നള്ളിപ്പ്.20ന് പതിവ് പൂജകൾക്കു പുറമെ രാവി ലെ 8.30 മുതൽ ശ്രീബലി,11ന് ഉത്സവബലി,ഒന്നിന് ഉത്സവബലി ദർശനം,വലിയകാണി ക്ക, വൈകിട്ട് 4,30ന് കാഴ്ചശ്രീബലി,6.30ന് വിശേഷാൽ ദീപാരാധന.21ന് പതിവ് പൂജക ൾക്കു പുറമെ രാവിലെ 8.30 മുതൽ ശ്രീബലി,11ന് ഉത്സവബലി,ഒന്നിന് ഉത്സവബലി ദർശനം,വലിയകാണിക്ക, വൈകിട്ട് 4,30ന് കാഴ്ചശ്രീബലി,6.30ന് വിശേഷാൽ ദീപാരാധ ന,10ന് വിളക്കിനെഴുന്നള്ളിപ്പ്.
കുംഭകുട നൃത്തം
22ന് രാവിലെ ചേലത്തറ,കോയിപ്പള്ളിക്കുന്ന്,അട്ടിക്കവല,തോണിപ്പാറ,ഇടത്തംപറമ്പ് മേഖലകളിൽ നിന്നും കുഭകുട ഘോഷയാത്രകൾ താളമേളങ്ങളുടെയും ദൃശ്യങ്ങളുടെയും അകമ്പടിയിൽ 11ന് പൊൻകുന്നം ടൗണിലെത്തി സംഗമിച്ച് മഹാ കുഭകുടഘോഷയാത്ര യായി ക്ഷേത്രത്തിലെത്തും.12ന് മുൻപായി കുടങ്ങൾ അഭിഷേകം ചെയ്യും.
ആറാട്ട്
ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ ആറാട്ടു ചിറയിൽ പുതിയ കാവിലമ്മയുടെ ആറാട്ട് നടക്കും.22ന് രണ്ടിന് ആറാട്ടു ബലി,2.30ന് ആറാട്ടു കടവിലേക്ക് മൂലകുന്നു വഴി എഴുന്നള്ളിപ്പ്.ഏഴിന് ആറാട്ടു കടവിൽ നിന്നും പൊൻകുന്നം- മണിമല റോഡുവഴി തിരിച്ചെഴുന്നള്ളിപ്പ്,ചിറക്കടവ് വടക്കുംഭാഗത്തിന്റെ വേലകളി,7.15ന് മഹാദേവ വെള്ളാള യുവജന സംഘം,പുളിമൂട് റെസിഡന്റ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ മറ്റത്തിൽപടി ജംക്ഷനിൽ സ്വീകരണം.7.30ന് പാറക്കടവിൽ ആറാട്ടെതി രേൽപ്പ്,ദേവീതീർഥം സേവാസമിതിയുടെ നേതൃത്വത്തിൽ ആറാട്ട്
വിളക്ക്,ലക്ഷദീപകാഴ്ച
എട്ടിന് മഞ്ഞപ്പള്ളിക്കുന്നിൽ എതിരേൽപ്പ്, മഞ്ഞപ്പള്ളിക്കുന്ന് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ ആറാട്ട് വിളക്ക്,ലക്ഷദീപകാഴ്ച.8.30ന് കരയോഗം പടിയിൽ 679-ാം നമ്പർ എല്എസ്എസ് കരയോഗവും സേവാഭാരതിയും ചേർന്നു സ്വീകരണവും പ്രസാദവിതരണവും.11ന് ആറാട്ട് വരവ് എതിരേൽപ്പ്,പൊൻകുന്നം സേവാഭാരതിയുടെ നേതൃത്വത്തിൽ എതിരേൽപ്പ് വിളക്ക്,12ന് ചുറ്റു വിളക്ക്,13.30ന് കൊടിയിറക്ക്.
കലാപാരിപാടികൾ
17ന് തിരുവരങ്ങ് എൻഎസ്എസ് നായകസഭാംഗം എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്യും.ഏഴിന് കൊട്ടിപ്പാടി സേവ,7.20ന് സ്‌കൂൾ ജില്ലാതലത്തിൽ വിജയികളായ കരയോഗാംഗങ്ങളുടെ കുട്ടികളെ ആദരിക്കൽ,കുച്ചിപ്പുടി,മോണോആക്ട്,ഭരതനാട്യം, ഒൻപതിന് ശ്രീദേവി നൃത്ത കലാലയത്തിന്റെ ഡാൻസ്.18ന് വൈകിട്ട് എഴുമുതൽ ജോത്സ്‌ന നയിക്കുന്ന ഭക്തിഗാനമേള.
19ന് 1.30 മുതൽ അക്ഷരശ്ലോക സദസ്സ്,മൂന്നു മുതൽ സംഗീത കച്ചേരി,വൈകിട്ട് ഏഴുമുത ൽ കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നൃത്ത സംഗീത നാതാകാവിഷ്‌കാരം കരുണ. 20ന് 2.30 മുതൽ മേജർ സെറ്റ് പകൽ കഥകളി ബകവധം,വൈകിട്ട് ഏഴുമുതൽ രാഗാമൃതം. 21ന് 2.30 മുതൽ ആയിരം പേർ പങ്കെടുക്കുന്ന ഹരിനാമകീർത്താമൃതം, വൈകിട്ട് 7.30 മുതൽ കൊച്ചിൻ സംഗമിത്രയുടെ നാടകം കാവൽ വിളക്ക്.22ന് രാത്രി എട്ടു മുതൽ തിരുവാതിര,7.30ന് ഈശ്വര നാമജപ ലഹരി,ഒൻപതു മുതൽ ഹരിപ്പാട് നവദർശനയുടെ നൃത്തനാടകം ശ്യാമമാധവം.