എരുമേലി : പ്രധാനമന്ത്രി അനുമോദിച്ചതോടെ പുണ്യം പൂങ്കാവനം പദ്ധതിയിൽ പോലി സിൻറ്റെ ചുമതല വർധിച്ചെന്ന് ദക്ഷിണ മേഖലാ എഡിജിപി ബി സന്ധ്യ പറഞ്ഞു.  തലയി ൽ തൊപ്പിയും തലപ്പാവുമായി അറബിക് സ്കൂളിലെ ഇസ്ലാമിക പുരോഹിത വിദ്യാർ ത്ഥികൾ മുസ്ലിം പണ്ഡിതർക്കൊപ്പം എരുമേലിയിൽ അയ്യപ്പഭക്തരുടെ ഇടയിൽ ശുചീകര ണം നടത്തുന്ന കാഴ്ച പോലിസിൻറ്റെ ഈ പദ്ധതിക്ക് കിട്ടിയ പരമോന്നത ബഹുമതിയാ യി കാണുകയാണെന്ന് ബി സന്ധ്യ പറഞ്ഞു.ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷം എരുമേലിയെത്തിയ എഡിജിപി പുണ്യം പൂങ്കാവനം പദ്ധതിയുടെ ശുചീകരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.  പദ്ധതിയിൽ പോലിസിനൊപ്പം ശുചീകരണത്തിൽ പങ്കെടു ത്ത എരുമേലിയിലെ ജാമിഅ ദാറുൽ ഫതഹ് യത്തിംഖാനയിലെ ഖുർആൻ പഠന വിദ്യാർത്ഥികളെ എഡിജിപി അഭിനന്ദിച്ചു. ലോകം അംഗീകരിച്ച പദ്ധതിയായി പുണ്യം പൂങ്കാവനം മാറിക്കഴിഞ്ഞിരിക്കുകയാണെന്ന് എഡിജിപി പറഞ്ഞു.എരുമേലിയിൽ പദ്ധതി കുറഞ്ഞ സമയത്തിനുളളിൽ തന്നെ നാട്ടുകാർ ഏറ്റെടുത്തു. അതി ൻറ്റെ തെളിവാണ് ദിവസവും വൻതോതിൽ ജനകീയ പങ്കാളിത്തം ശുചീകരണത്തിൽ കാണുന്നത്. ജാതിമതഭേദമില്ലാതെ എല്ലാ സംഘടനകളും ശുചീകരണത്തിൽ പങ്കെടുക്കു ന്നു. വളരെ നേരത്തെ ഈ പദ്ധതി തുടങ്ങണമായിരുന്നെന്ന് നാട്ടുകാർ അഭിപ്രായപ്പെടു ന്നു. ഇതൊക്കെ നേരിട്ട് കണ്ടപ്പോൾ പോലിസ് വകുപ്പിലായതിൽ ഒരുപാട് അഭിമാനവും സംതൃപ്തിയും തോന്നിയെന്ന് ബി സന്ധ്യ പറഞ്ഞു.റോഡുകളെല്ലാം വൃത്തിയും വെടിപ്പുമുളളതായി മാറിയത് പദ്ധതിയുടെ നേട്ടമാണെങ്കി ലും തോടുകളുടെ സ്ഥിതി അതിശോചനീയമാണ്. അടുത്ത സീസണിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഭംഗിയായി പദ്ധതി എരുമേലിയുടെ മൊത്തം ശുചീകരണമാക്കി മാറ്റാൻ സർക്കാർ വകുപ്പുകൾ പോലിസുമായി ഏകോപിച്ച് പ്രവർത്തിക്കണമെന്ന് എഡിജിപി പറഞ്ഞു. ജില്ലാ പോലിസ് മേധാവി മുഹമ്മദ് റെഫീഖ്, എരുമേലിയിലെ സുരക്ഷാ ക്രമീ കരണങ്ങളുടെ സ്പെഷ്യൽ ഓഫിസർ എസ്പി അജിത്, ഡിവൈഎസ്പി മാരായ ഇമ്മാനുവേൽ പോൾ, ജി അശോക് കുമാർ, അറബിക് കോളേജ് ചെയർമാൻ മുഹമ്മദ് ഇസ്മായിൽ മൗലവി അൽ ഖാസിമി, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജി ബൈജു, മണിമല സിഐ സുനിൽ കുമാർ, എസ്ഐ മനോജ് മാത്യു, ജമാഅത്ത് പ്രസിഡൻറ്റ് പി എ ഇർഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.

നൈനാർ ജുംഅ മസ്ജിദ്, വലിയമ്പലം, പേട്ട ധർമ ശാസ്താ ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച എഡിജിപി പോലിസുദ്യോഗസ്ഥരുമായി ചന്ദനക്കുടം, പേട്ടതുളളൽ ദിവസങ്ങളിലെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയിട്ടാണ് മടങ്ങിയത്.