എരുമേലി: ഭക്തിയ്ക്ക് വൃത്തിയുടെ മുഖമേകുന്ന പുണ്യം പൂങ്കാവനം പ ദ്ധതിയ്ക്ക് എരുമേലിയില്‍ ശനിയാഴ്ച തുടക്കമാകും. ശബരിമല പൂങ്കാവ നവും തീര്‍ഥാടന കേന്ദ്രങ്ങളും മാലിന്യ മുക്തമാക്കുകയെന്നതാണ് പദ്ധതി യുടെ ലക്ഷ്യമെന്ന് കോ-ഓര്‍ഡിനേറ്റര്‍ എം.എസ്. ഷിബു പറഞ്ഞു. പുണ്യ നദി പമ്പയെ മലിനാമാക്കാതെ കാക്കാനും, പ്ലാസ്റ്റിക് ഉപയോഗം ഒഴിവാ ക്കുന്നതും ഉള്‍പ്പെടെ ഏഴ്കര്‍മങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ആദ്യകാലത്ത് സന്നിധാനത്തും,പിന്നീട് പമ്പയിലേയ്ക്കും വ്യാപിപ്പിച്ച പദ്ധതി വിജയക രമായതോടെയാണ് രണ്ട് വര്‍ഷം മുമ്പ് എരുമേലിയിലും സമീപ ഇടതാവളങ്ങളിലേ യ്ക്കും വ്യാപകമാക്കിയത്. പോലീസും, സന്നദ്ധ സംഘടനകളും,സ്‌കൂള്‍ കോളേജ് വിദ്യാ ര്‍ഥികളും തുടങ്ങി വിവിധ മേഖല കളില്‍ നിന്നുള്ള പ്രഗല്‍ഭര്‍വരെ പദ്ധതിയില്‍ പങ്കാളി കളായി ശുചീകരണം നടത്തിയിരുന്നു.

പദ്ധതി നടത്തിപ്പിന്റെ ഭാഗമായി നടന്ന പ്രഥമയോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായ ത്തംഗം മാഗി ജോസഫ്,ദേവ സ്വം എ.ഒ.ചന്ദ്രശേഖരന്‍,ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് പി.എച്ച്. ഷാജഹാന്‍, മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പ്രസം ഗിച്ചു.