എരുമേലി: പുണ്യം പൂങ്കാവനം പദ്ധതിയുടെ മണ്ഡലകാലത്തെ പ്രവർത്തനങ്ങൾക്ക് എരു മേലിയിൽ തുടക്കമായി.തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര കവാടത്തിൽ വെച്ച് അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ ഇമ്മാനുവൽ പോൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിക്ക് കോട്ടം വരാതെ തീർഥടനം സുഗമമാക്കുക യാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.മുൻ അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീ സർ അശോക് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
പുണ്യം പൂങ്കാവനം കോഡിനേറ്റർ എം.എസ് ഷിബു സ്വാഗതവും, സി.ഐ റ്റി.ഡി സുനി ൽ കുമാർ ആശംസയുമർപ്പിച്ചു.എസ്.ഐ എസ്.ശ്രീജിത്,ഡോ. വിനോദ്,എം.ഇ.എസ് കോളേജ് പ്രിൻസിപ്പൽ മാഹീൻ,മുജീബ് റഹ്മാൻ,സുരേഷ്,ക്യഷ്ണ കിഷോർ തുടങ്ങിയ വർ സംസാരിച്ചു.എരുമേലി ഗ്രീധർമ്മ ശാസ്താ ക്ഷേത്രം,നടപ്പന്തൽ,പേട്ട ശ്രീ ധർമ്മ ശാ സ്താ ക്ഷേത്രം,നൈനാർ ജുമാ മസ്ജിദ്,പേട്ട തുള്ളൽ പാത,കെ.എസ്.ആർ.ടി.സി എന്നി വിടങ്ങളിൽ സംഘം ശുചീകരണ പ്രവർത്തനം നടത്തി.
പൊലീസിന്റെ നേതൃത്വത്തിൽ എരുമേലി എം.ഇ.എസ് കോളേജ് വിദ്യാർഥികളുടെ സഹകരണത്തോടെ നടന്ന ശുചീകരണ പ്രവർത്തനത്തിൽ ഫയർ ഫോഴ്സ്, സി.എച്ച്.സി, വിശുദ്ധി സേനാംഗങ്ങളും പങ്കെടുത്തു.