ശബരിമലയിലെ വരുമാനം മറ്റ് ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുകയാണന്ന ബിജെപി യുടെ ആരോപണം ശരിയല്ലന്ന് മന്ത്രികടകംപള്ളി സുരേന്ദ്രന്‍.ഇത് ഭക്തര്‍ തള്ളിയതിന്റെ തെളിവാണ് കാണിക്കയിനത്തിലുണ്ടായ വര്‍ധനവെന്നും മന്ത്രി എരുമേലിയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശബരിമലയില്‍ ജനുവരി 13 വരെയുള്ള കണക്കനു സരിച്ച് 45 കോടി രൂപയുടെയുടെ വര്‍ധനവുണ്ടായെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ വരുമാനം സര്‍ക്കാര്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ചിലവഴിക്കുകയാണെന്ന് ബി. ജെ. പി. നടത്തുന്ന പ്രചരണം ഭക്തര്‍ തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവാണ് കാണിക്കയിനത്തിലെ ഈ വര്‍ധനവെന്നും മന്ത്രി പറഞ്ഞു. എരുമേലിയില്‍ നടന്ന പുണ്യംപൂങ്കാവനം പദ്ധതിയുടെ അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്യ സംസ്ഥാനങ്ങളില്‍ വരെ ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വ്യാപ ക പ്രചരണമാണ് നടക്കുന്നത്. സര്‍ക്കാര്‍ മാത്രമല്ല പാര്‍ട്ടിക്കു വേണ്ടിയും ശബരിമലയി ലെ പണം വിനിയോഗിക്കുന്നതായാണ് പ്രചരണം. ശബരിമലയിലേതുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനത്തില്‍ ഒരു രൂപ പോലും സര്‍ക്കാര്‍ മറ്റ് ആവശ്യങ്ങള്‍ക്കാതയി ചിലവഴിക്കുന്നില്ലായെന്നും മന്ത്രി പറഞ്ഞു.

അമ്പലം വിഴുങ്ങികളോട് സര്‍ക്കാരിന് യാതെ രു മമതയുമില്ല.ശബരിമലയില്‍ 305 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമ്മേളനത്തില്‍ പി. സി. ജോര്‍ജ് എം. എല്‍. എ. അധ്യക്ഷത വഹിച്ചു.