കാഞ്ഞിരപ്പള്ളി: പി.എം.ജി.എസ്.വൈ.പദ്ധതിപ്രകാരം കേരളത്തില്‍ ഏറ്റവും അധി കം റോഡു നിര്‍മാണം നടന്നത് പത്തനംതിട്ട മണ്ഡലത്തിലെന്ന് ആന്റോ ആന്റണി എം പി.ഇരുപത്താറാംമൈല്‍ -പുല്‍ക്കുന്ന്-വണ്ടന്പാറ റോഡിന്റെ  നിര്‍മാണോദ്ഘാട നം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു എംപി.ഉദ്ഘാടന സമ്മേളനത്തില്‍ പൂ ഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് അധ്യക്ഷതവഹിച്ചു.ജില്ലാ പഞ്ചായത്ത് മെംബര്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആമുഖ പ്രഭാഷണവും പാറത്തോട് പഞ്ചായത്ത് പ്രസിഡ ന്റ് ജയാ ജേക്കബ് മുഖ്യപ്രഭാഷണവും നടത്തി.

റോഡിനായി സ്ഥലം വിട്ടുനല്‍കിയവരെ ചടങ്ങില്‍വച്ച് എംപി ആദരിച്ചു.കാഞ്ഞിര പ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ഹനീഫ,മുന്‍ ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ ജോ ളി ഡോമിനിക്,ഡയസ് കോക്കാട്ട്,തോമസ് കട്ടയ്ക്കല്‍,എന്‍.ജെ. കുര്യാക്കോസ്, പഞ്ചാ യത്തു മെംബര്‍മാരായ ജോസഫ് പടിഞ്ഞാറ്റ, ഡെയ്‌സി ജോര്‍ജ്കുട്ടി, വര്‍ഗീസ് കൊച്ചു കുന്നേല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരായ വക്കച്ചന്‍ അട്ടാറുമാക്കല്‍, പി. കെ. ബാലന്‍,നിജി ഭാര്‍ഗവന്‍,സെയ്‌നുല്ലബ്ദീന്‍, റോഡ് വികസന സമിതി ഭാരവാഹിക ളായ  കെ.എം.ജോസഫ്,ബിനോയി കുര്യന്‍,മാത്യു പാറടിയില്‍ എന്നിവരും പ്രസംഗി ച്ചു.അസിസ്റ്റന്റ് എന്‍ജിനിയര്‍ ജിത്ത്് ജോസഫ് റോഡ് നിര്‍മാണം സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് പുല്‍ക്കുന്ന് അങ്കണവാടി കൗ മാര ക്ലബ്ബ അംഗങ്ങളുടെയും വിവിധ കുടുംബശ്രീകളുടെയും ആഭിമുഖ്യത്തില്‍ കലാപ രിപാടികളും നടന്നു.ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ എംപി മുന്‍ കൈയെടുത്ത് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎംജിഎസ് വൈ സ്‌കീമില്‍പ്പെടുത്തി രണ്ടു കോടി 54ലക്ഷം രൂപയാണ് റോഡിനായി അനുവദിച്ചത്.

പതിറ്റാണ്ടുകളായി ഗതാഗതസൗകര്യമില്ലാതെ ബുദ്ധിമുട്ടനുഭവിച്ചിരുന്ന പുല്‍ക്കുന്ന് – വണ്ടന്‍പാറ നിവാസികളുടെ ചിരകാലാഭിലാഷമാണ് രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യ മുള്ള ഈ റോഡ് യാഥാര്‍ഥ്യമാകുന്നതോടെ സാക്ഷാത്കരിക്കപ്പെടുന്നത്.കൊല്ലം – തേനി ദേശീയപാതയെയും ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി സംസ്ഥാനപാതയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബൈപ്പാസായും ഈ റോഡ് ഉപകരിക്കും.ഗതാഗതക്കുരുക്ക് മൂലം വീ ര്‍പ്പുമുട്ടുന്ന കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് ഈ റോഡ് യാഥാര്‍ഥ്യ മാകുന്നതോടെ ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള എന്‍ജിനിയറിംഗ് വിഭാഗമാണ് റോഡ് നിര്‍മാണ ത്തിന് മേല്‍നോട്ടം വഹിക്കുന്നത്.