എരുമേലി:ശബരിമല സ്ത്രീ പ്രവേശന പ്രശ്നത്തിൽ  കേരളത്തെ കലാപ ഭൂമിയാക്കി
മാറ്റിയ കുറ്റത്തിന്  മുഖ്യമന്ത്രിയും  സിപിഎം നേതാക്കളും പരസ്യമായി മാപ്പു പറ യണമെന്ന്   ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള.സുപ്രീം കോടതി യുടെ പുതിയ തീരുമാനമുണ്ടായ ശേഷം എരുമേലിയിൽ മാധ്യമ പ്രവർത്തകരോട്സംസാ രിക്കുകയായിരുന്നു അദ്ദേഹം.അടിച്ചമർത്താൻ ശ്രമിച്ചവർക്കെതിരെയുള്ള തിരിച്ചടിയാ ണിത്.

കോടതി വിധിയുടെ അന്തസത്ത ഉൾക്കൊണ്ടു കൊണ്ട് അന്തിമ വിധി വരുന്നതുവരെ കാ ത്തു നിൽക്കണം.ജനവികാരം ഉൾക്കൊണ്ട്  സുപ്രീം കോടതിയുടെ  തീരുമാനം വരുന്നവ രെ ജഡ്ജ്മെന്റ് നടപ്പാക്കുന്നതിൽ സർക്കാർ മാറി നിൽക്കണം.വിധിയെന്തായാലും വി ശ്വാസികൾക്ക് പിന്തുണ നൽകും.ക്യുറേറ്റീവ് പെറ്റീഷൻ നൽകാനുള്ള നിയമപരമായ സാധ്യതകളെകുറിച്ച് ബന്ധപ്പെട്ട സംഘടനകളുമായി ആലോചിക്കും.സുപ്രീം കോടതി റി വ്യൂ ഹർജികൾ തുറന്ന കോടതിയിൽ  കേൾക്കാൻ തയ്യാറായത് നല്ല ചുവടുവയ്പ്പാണ് . അത്യുപൂർവ്വമായാണ് റിവ്യൂ ഹർജികൾ,ജഡ്ജ്മെന്റ് പറഞ്ഞ ജഡ്ജിമാർ തന്നെ വീ ണ്ടും കേൾക്കണം എന്നു പറഞ്ഞ് അവസരം നൽകിയിരിക്കുന്നത്.

ശബരിമല പ്രശ്നത്തിൽ തങ്ങളുടെ  നിലപാട് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു.ഇനി യെങ്കിലും ഈ സർക്കാരിന് വെളിപാടുണ്ടാകണം.ജനവികാരം  കോടതിയിൽ ബോധിപ്പി ക്കേണ്ടവർ കുറ്റകരമായ മൗനമാണ് പാലിച്ചത്.ഭൂരിപക്ഷം വരുന്ന  സ്ത്രീകളുടെ അഭി പ്രായമെന്താണെന്ന് കോടതിയിൽ ബോധിപ്പിക്കേണ്ട ധാർമ്മികമായും നിയമാപരമായു മുള്ള ചുമതല ദേവസ്വം ബോർഡിനും കേരള സർക്കാരിനുമുണ്ട്.ഇത് ചെയ്യാതെ ബോധ പൂർവ്വം ഒഴിഞ്ഞു മാറി വിശ്വാസികളെ ചതിക്കുകയാണ് ചെയ്തതെന്നും ശ്രീധരൻപിള്ള പറഞ്ഞു.

വിശ്വാസികൾ നേടിയ വിജയമാണ് സുപ്രീം കോടതിയുടെ തീരുമാനമെന്നും,  ഇടതുപക്ഷ
ഭരണകൂടം ഇരന്നു വാങ്ങിയ വിവാദമാണ്. സിപിഎമ്മിന് മേൽപതിച്ച ഈ കളങ്കം
മായുകയില്ല. കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുകയാണ് സിപിഎം ചെയ്തത്
.എൻഡിഎ നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് ഇന്നലെ എരുമേലിയിൽ
സ്വീകരണം ലഭിച്ചയുടനാണ് കോടതിയുടെ തീരുമാനമുണ്ടായത്.