ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ ശയനപ്രദ ക്ഷിണവും നാമജപവും നടത്തി. ശബരിമല വിശ്വാസം അപകീര്‍ത്തിപ്പെ ടുത്തുന്നതിനെതിരെ എരുമേലിയിലാണ് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നാമജപവും ശയനപ്രദക്ഷിണവും നടത്തിയത്.

രാവിലെ പത്ത് മണിയോടെ കൊച്ചമ്പലത്തില്‍ നിന്നും ആരംഭിച്ച ശയന പ്രദക്ഷിണം വലിയമ്പല നടയില്‍ സമാപിച്ചു.കൊച്ചമ്പലത്തില്‍ നിന്നും 400 മീറ്റര്‍ കര്‍മസമിതി പ്രവര്‍ത്തകര്‍ ശരണംവിളികളോടെ ശയനപ്രദക്ഷി ണം നടത്തി.

സ്ത്രീകളടക്കം നിരവധി ഭക്തരാണ് ശയനപ്രദക്ഷിണ സമരത്തില്‍ പങ്കെടു ത്തത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ശയനപ്രദക്ഷിണ സമരം തേങ്ങാ ഉടച്ച് ഉദ്ഘാടനം ചെയ്തു.അയ്യപ്പ സേവാ സമാജം സംസ്ഥാന ഓ ര്‍ഗനൈസിംഗ് സെക്രട്ടറി മനോജ് എസ് അധ്യക്ഷനായിരുന്നു.ബിജെപി ജി ല്ലാ കമ്മറ്റി അംഗം അനിയന്‍ എരുമേലി, വി.ആര്‍ രതീഷ്, ഹരി കനകപ്പ ലം, വൈശാഖ് വിക്രമന്‍, കിരണ്‍ സതീഷ് എന്നിവര്‍ സമരത്തിന് നേതൃ ത്വം നല്‍കി.