കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്ക്കാര സാഹിതിയുടെ പ്രതിഷേധ ജ്വാല.
സംസ്കാര സാഹിതി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി പൊൻകുന്നത്ത് വാ ളല്ല എൻ സമരായുധം എന്ന മുദ്രാവകൃമുയർത്തി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
പിണായി വിജയൻെറ ആയിരം ദിന ഭരണത്തിൽ പെരിയാ ഇരട്ട കൊലപാതകം ഉൾപ്പെ ടെ മൂന്നു കോൺഗ്രസ് പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയ കൊലയാളി സംഘം ഊ രിയ വാൾ ഉറയിലിടാൻ ഇടാൻ തയ്യാറാകണമെന്ന് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി. സി.സി ജനറൽ സെക്രട്ടറി പ്രൊഫ. റോണി കെ. ബേബി പറഞ്ഞു.

മനുഷൃനെ പച്ചക്കു വെട്ടി കൊല്ലുമ്പോഴും അതിനെതിരെ പ്രതികരിക്കാതെ വായും പൂട്ടി യിരിക്കുന്ന അറിയപ്പെടുന്ന സാംസ്കാരിക നായകൻമാരുടെ കുറ്റകരമായ മൗനം ലജ്ജി പ്പിക്കുന്നതാണന്ന് ചടങ്ങിൽ മുഖൃപ്രഭാഷണം നടത്തിയ പകൽ കഥകളിയുടെ ആചാരൃൻ മീനടം ഉണ്ണികൃഷണൻ പറഞ്ഞു.പെരിയായിൽ രക്തസാക്ഷികളായ കൃപേഷിൻെറയും,ശ രത് ലാലിൻെറയും,മട്ടന്നൂരിലെ ശുഹയ്ബിൻെറയും ഛായ ചിത്രത്തിനു മുൻപിൽ അൻ പത്തിയോന്നു മൺചിരതുകൾ കത്തിച്ചു കൊണ്ടാണ് പ്രതിഷേധ ജ്വാല തീർത്തത്.സം സ്കാര സാഹിതി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ചെയർമാൻ സേവൃര്‍ മൂലകുന്ന് അദ്ധൃക്ഷത വഹിച്ചു .
പി.എൻ.ദാമോദരൻപിള്ള , മാതൃുപുന്നത്താനം, ജയകുമാര്‍ കുറിഞ്ഞിയില്‍ ,അഡ്വഃ
എസ്സ്.എം. സേതുരാജ്,എം.കെ.ഷമീർ,ടിഹാന ബഷീർ, സി.ജി.രാജൻ,ടി.പി.രവിന്ദ്രൻപി ള്ള ,പി .എസ്.ഹാഷിം,ഇന്ദുകല,റോസമ്മടീച്ചർ,സാലിനെല്ലപറമ്പിൽ,അനിലകുമാരി ,ഷിജോകൊട്ടാരം ,എബിൻ പയസ്,ബിജു മുണ്ടുവേലികുന്നേൽ എന്നിവർ പ്രസംഗിച്ചു. സാഹിതി ചിറക്കടവ് മണ്ഡലം ചെയർമാൻ പി.എച്ച്.ഷംസുദ്ദീൻ ,ശൃംബാബു , വറുഗ്ഗീസ് പള്ളികുന്നേൽ ,അഡ്വഃ യേശുദാസ് തോമസ് , പി.ജെ.സെബാസറ്റൃൻ,അബ്ദുൾമജീദ് , സുരജ്കണ്ണൻ,ആസാദ് എസ് നായർ,ഷിഹാബുദ്ദീൻ,ആർ.അശോക് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.