ക്രൈസ്തവ ആക്രമണങ്ങൾക്കെതിരെ മണിമലയിൽ പ്രതിഷേധറാലി നടത്തി.മണിമല ഹോളിമാഗി ഫൊറോനാപള്ളിയിലെ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തി ലാണ് പ്രതിഷേധ റാലി നടത്തിയത്. മണിമല ഹോളിമാഗി ഫൊറോനാപള്ളിയിൽ ആ രംഭിച്ച പ്രതിഷേധറാലി ബസ് സ്റ്റാൻഡ് ചുറ്റി ഗ്രോട്ടോപടിക്കൽ സമാപിച്ചു.
രാജ്യമെങ്ങും ന്യൂനപക്ഷമായ ക്രൈസ്തവർക്കെതിരെ ആക്രമണങ്ങൾ നടന്നിട്ടും ഭരണ കർത്താക്കൾ മൗനമവലംബിക്കുകയാണെന്നും, സംസ്ഥാനത്ത് കലയുടെ പേരിൽ പൗ രോഹിത്യത്തേയും സന്യാസത്തേയും അവഹേളിക്കുകയും വിശുദ്ധഗ്രന്ഥമായ  ബൈ ബിൾ കത്തിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ അനുദിനം വർദ്ധിച്ചു വരികയാണെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാവണമെന്നും പ്രതിഷേധ റാ ലിക്കിടയിൽ പിതൃവേദി ഫൊറോന പ്രസിഡന്റ് ജിബി നല്ലേപറമ്പിൽ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
വികാരി ഫാ.മാത്യു താന്നിയത്ത് ,സഹവികാരി ഫാ. മാർട്ടിൻ ഇലയ്ക്കാട്ടുനാലുപാറ എം.സി.ബി.എസ് ,കൈക്കാരന്മാർ, വിവിധ ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം വഹിച്ചു.