വെച്ചൂച്ചിറ:കേരളീയ കലകളുടെ  മടിത്തൊട്ടിലിൽ ആദ്യദിനം വിസ്മയാവഹമാക്കി എണ്ണൂറാംവ യൽ സി എം എസ്‌ എൽ പി സ്‌കൂൾ. പടയണിക്കോലങ്ങളും തെയ്യവും പരുന്തും കഥകളിയും വർണ്ണചിത്രങ്ങൾ വാരിവിതറിയ ചാരുതയിൽ കുരുന്നുകൾ ആദ്യാക്ഷരം എഴുതി പ്രവേശനോത്സവം അവിസ്മരനീയമാക്കി . പൂക്കളും ബലൂണു കളും കളിപ്പാ ട്ടങ്ങളുമായി മുതിർന്ന കുട്ടികൾ നവാഗതരെ വരവേറ്റു . വിദ്യാലയ ത്തിലെ ആദ്യ ദിന ത്തിന്റെ ഒർമ്മക്കായി അക്ഷരമരത്തിൽ അക്ഷരങ്ങൾ കോർത്ത് അവർ വിദ്യാലയ ത്തിലേക്ക് ആദ്യ ചുവട് വെച്ചു , ജൈവ വൈവിധ്യ പാർക്കും അവിടെയുള്ള  മീൻകു ളവുമാണ് കുട്ടികളെ  ഏറെ ആകർഷിച്ചത് .

മീൻ കുളത്തിൽ തുള്ളിച്ചാടി ക്കളിക്കുന്ന സിലോപ്പിയായും , നട്ടെ റും കുട്ടികൾക്ക് അത്ഭുത കാഴ്ചകളായി. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷാജി തോമസ് ,  ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ആർ രാജേഷ് , സ്‌കൂൾ ലോക്കൽ മാനേ ജർ റെവ : യേശുദാസ് പി ജോർജ് ഗ്രാമപഞ്ചായത്തംഗങ്ങളായ റ്റി പി അനിൽകുമാർ, പൊന്നമ്മ ചാക്കോ , രേണുകാ മുരളീധരൻ , എസ്‌ അമ്പിളി , പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് , പി ടി എ പ്രസിഡന്റ് ഷാജി കൈപ്പുഴ , പി റ്റി മാത്യു , ശ്രീജ ബിജു, മാനേജ് മെന്റ് കമ്മിറ്റി ഭാരവാഹികളായ എം ജെ കോശി , ജോയ് നെല്ലിമൂട്ടിൽ , വി ജി കിഷോർ തുടങ്ങിയവർ കുട്ടികളെ വരവേൽക്കാൻ എത്തിയിരുന്നു. കുട്ടികൾക്ക് പി റ്റി അ യുടെ നേതൃത്വത്തിൽ മധുര പലഹാരങ്ങളും വിതരണം ചെയ്തു .