പൊന്‍കുന്നം:അക്ഷരങ്ങളുടേയും അറിവിന്‍റേയും തിരുമുറ്റത്തേക്ക് കടന്നുവന്ന നവാഗതരെ സ്വീകരിച്ച് ചിറക്കടവ് വെള്ളാള സമാജം സ്കുളില്‍ പ്രവേശനോത്സവം നടത്തി.
പുത്തന്‍ പ്രതീക്ഷകളുമായി പുത്തന്‍ ഉടുപ്പിട്ട് പള്ളിക്കുടത്തിന്‍റെ പടികള്‍ കയറിവന്ന കൌതുകം വാരിയണിഞ്ഞ   കുരുന്നുകള്‍ക്ക് അദ്ധ്യാപകര്‍ പുഷ്പങ്ങളും പി ടി എ യുടെ  നേതൃത്വത്തില്‍ മധുരപലഹാരങ്ങളും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ആദ്യക്ഷരങ്ങളു ടെ പ്ലാക്കാര്‍ഡുകളും നല്‍കി. തുടര്‍ന്ന് ഘോഷയാത്രയായി സ്കുളിലേക്ക് സ്വീകരിച്ചാന യിച്ചു.മുതിര്‍ന്ന കുട്ടികള്‍  പാല്‍പ്പായസം വിളമ്പി .
സമ്മേളനം ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍ എ ആര്‍ സാഗര്‍ ഉദ്ഘാടനം ചെയ്തു.സ്കുള്‍ മനേജര്‍ സുമേഷ് ശങ്കര്‍ പുഴയനാല്‍ അദ്ധ്യക്ഷത വഹിച്ചു.യുവധാരസ്റ്റഡിസെന്‍ററിന്‍റെ നേതൃത്വത്തില്‍   നടത്തിയ പഠനോപകരണങ്ങളുടെ വിതരണം മുന്‍ഗ്രാമപഞ്ചായത്തു പ്രസിഡന്‍റ് വി ജി ലാല്‍ ഉദ്ഘാടനം ചെയ്തു.രാഷ്ട്രപിതാവിന്‍റെ ഛായാചിത്രംബ്ലോക്ക് പഞ്ചായത്ത്  മെമ്പര്‍ അമ്മിണിയമ്മ പുഴയനാല്‍ അനാഛാദനം ചെയ്തു. ഗിന്നസ്  റി ക്കാര്‍ഡ് വിന്നര്‍ ലതാ ആര്‍ പ്രസാദ് കളരിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. വികസന സമിതി ചെയര്‍മാന്‍ ടി പി രവീന്ദ്രന്‍ പിള്ള, പ്രധാനാദ്ധ്യാപിക എം ജി സീന,ഷൈമ രതീഷ് എന്നിവര്‍ പ്രസംഗിച്ചു