എല്ലാ സ്‌കൂളുകളിലും നവാഗതരെ സ്വീകരിക്കുന്നതിനായി പ്രവേശനോ ല്‍സവം സംഘടപ്പിച്ചിരുന്നു. കളിയും ചിരിയുമായി അമ്മയുടെ വിരല്‍ ത്തുമ്പില്‍ പിടിച്ച് സ്‌കൂള്‍ മുറ്റേത്ത് കാല്‍ എടുത്തുവെച്ച മുഖമല്ലായിരു ന്നു പിന്നീട് പലര്‍ക്കും. ജനാലയുടെ ഇടയിലൂടെ അമ്മ പോയില്ലെന്ന് ഉറപ്പ് വരുത്തിയാണ് ക്ലാസ് മുറികളില്‍ കുരുന്നുകള്‍ ഇരുന്നത്. ചേച്ചിമാ രും ചേട്ടന്മാരു നല്‍കിയ മധുരം നുണഞ്ഞും പൂക്കളുടെ സൗന്ദര്യം ആസ്വ ദിച്ചും കുറച്ച് പേര്‍ സ്‌കൂളിലെ ആദ്യദിനത്തിന്റെ പിരിമുറക്കം ഒന്നയ ച്ചു. സ്‌കൂളുകള്‍ അലങ്കരിച്ചും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് നവാഗതര്‍ക്ക് സ്‌കൂള്‍ അധികൃതര്‍ സ്വീകരണം ഒരുക്കിയത്.

ഉപജില്ല, പഞ്ചായത്ത് തലങ്ങളില്‍ നടത്തിയ പ്രവേശനോല്‍സവത്തില്‍ ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ആധ്യാപക സംഘടനാ പ്രതിനിധികള്‍, അധ്യാപകള്‍ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉപജില്ലാതല പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ജി. ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ മുഖ്യപ്ര ഭാഷണം നടത്തി. രാജന്‍ തോമസ് മാളിയേക്കല്‍ സൗജന്യ പഠനോപകരണ വിതരണം നടത്തി. റോസമ്മ ആഗസ്തി, റോസമ്മ വെട്ടിത്താനം, ഗീതാ എം.ആര്‍, ജി. മിനി, അനീഷ് കെ.എസ്, കുഞ്ഞുമോള്‍ ജോസ്, ജാന്‍സി ജോര്‍ജ്് തുടങ്ങിയവര്‍ പ്രസംഗിച്ചു.പാറത്തോട് ഗ്രാമപഞ്ചായത്തിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസി ഡന്റ് ജയാ ജേക്കബ് ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ ഡിംങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ഷേര്‍ളി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റ്റി.എം ഹനീഫ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡം ഗം ഡെയ്സി ജോര്‍ജുകുട്ടി നവാഗതരെ സ്വീകരിച്ചു. പ്രധാനധ്യാപിക മരിയഗൊരേത്തി റ്റി., പി.ടി.എ പ്രസിഡന്റ് കെ.പി സുരേഷ്, റെസീന മുഹമ്മദ്കുഞ്ഞ് വര്‍ഗ്ഗീസ് കൊച്ചുകൊന്നേല്‍, രൂപേഷ് റ്റി.എസ്, കെ.കെ ഗോപാലന്‍, ശശിധരന്‍ കെ.ആര്‍., ജോസ്ഫ് പി.ഇ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പ്രവേശനോത്സവം എന്‍.എച്ച്.എ യു.പി സ്‌കൂളില്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫസിലി കെ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പഠനോപകരണ വിതരണം നിര്‍വഹിച്ചു. മെംബര്‍ എം.എ. റിബിന്‍ഷാ, ബി.ആര്‍.സി കോഓര്‍ഡിനേറ്റര്‍ അജു പി.ബി., മാനേജര്‍ സഫര്‍, സിദ്ദിഖ് ടി.ഇ., പി.എ. താഹ, ഹെഡ്മിസ്ട്രസ് ദീപ യു. നായര്‍, സുലേഖ പി.ജി. എന്നിവര്‍ പ്രസംഗിച്ചു.മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്ത് തല പ്രവേശനോല്‍സവം  പുഞ്ചവയല്‍ സെന്റ് മേരിസ്  എല്‍.പി.സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്‍ര് കെ.എസ്.രാജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജെസ്സി ബാബു,അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.കെ. ശിവദാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം കെരാജേഷ്, വാര്‍ഡ് മെമ്പര്‍ പ്രദീഷ് കുമാര്‍, സൂസമ്മ തോമസ്,സിസ്റ്റര്‍ ലില്ലി മരിയ എന്നിവര്‍ സംസാരി ച്ചു.

മുണ്ടക്കയം വെസ്റ്റ്:  മുപ്പത്തിയൊന്നാം മൈല്‍ സി.എം.എസ്.എല്‍.പിസ്‌കൂളില്‍ സ്‌കൂള്‍ പ്രവേശനോല്‍സവവും  ഡോ.രാജന്‍ബാബു ഫൗണ്ടേഷന്‍ പഠനോപകരണ വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു ഉധ്ഘാടനം ചെയ്തു. പഞനോപകരണ വിതരണോത്ഘാടനം  ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് നിര്‍വ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് സുനില്‍ ടിരാജ്, അഡ്വ.സോണി തോമസ്, ഡോ ജയ രാജന്‍ബാബു, ജോഷി മംഗലം, ഡയ്‌സി ജേക്കബ്,സ കെ.പി.രാജന്‍ നവാസ് പുലിക്കുന്ന് എന്നിവര്‍ സംസാരിച്ചു.

കൊക്കയാര്‍: കൊക്കയാര്‍ പഞ്ചായത്ത് തല പ്രവേശനോല്‍സവം കുറ്റിപ്ലാങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.പി.ടി.എ.പ്രസിഡന്റ്  നൗഷാദ് വെംബ്ലി അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍  പ്രിയമോഹനന്‍ മുഖ്യ പ്രഭാഷണം നടത്തി.പഠനോപകരണ വിതരണം പഞ്ചായത്തം ഗം ഐസിമോള്‍വിപിന്‍ നിര്‍വഹിച്ചു.ഹെഡ്മാസ്റ്റര്‍ ഷാജി ജോണ്‍ പ്രിന്‍സിപ്പല്‍    അധ്യാപകന്‍ സിബി ജോസഫ്,എസ്.എസ്.എ പ്രതിനിധി ഫാദര്‍.എബി ചെറിയാന്‍, മാതൃസംഗമം പ്രസിഡന്റ് ബീന ഷിബു സീനിയര്‍ അസിസ്റ്റന്‍ഡ ്‌വസന്ത കുമാരി കെ.എ.അര്‍ജുനന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

വിദ്യയോടൊപ്പം മൂല്യബോധവും വിദ്യാലയത്തില്‍ നിന്ന്  നേടണം: എം.എല്‍.എ സി. കെ. ആശ
വിദ്യഭ്യാസം പൂര്‍ത്തീകരിച്ച് സ്‌കൂള്‍ വിട്ടിറങ്ങുന്ന കുട്ടികള്‍ വിദ്യയോടൊപ്പം മൗലീകമായ മൂല്യബോധവും കൂടി നേടിയിരിക്കണമെന്ന് സി. കെ. ആശ എം.എല്‍.എ പറഞ്ഞു. സ്‌കൂള്‍ പ്രവേശനത്തിന്റെ ജില്ലാതല ഉദ്ഘാടനം വെച്ചൂര്‍ ഗവ.ദേവി വിലാസം ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. കുടുംബത്തിന്റെയും സമൂഹത്തിന്റെയും അന്തസിന് കളങ്കമുണ്ടാകുന്ന ഇടപെടലുകളില്‍ പെട്ടുപോകാതെ  നാടിന് വേണ്ടി നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉത്തമ പൗര•ാരായി കുട്ടികള്‍ മാറണം. ഈ മാറ്റം ലക്ഷ്യമിട്ടാണ് പൊതു വിദ്യാഭ്യസ യജ്ഞത്തിലൂടെ വിദ്യാലയങ്ങളുടെ ഭൗതീക-അക്കാദമിക മികവ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അടച്ചു പൂട്ടല്‍ ഭീഷണിയുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന നടപടികള്‍ പുതിയ അദ്ധ്യയന വര്‍ഷത്തിലും ഊര്‍ജ്ജിതമാക്കും.
ജില്ലയിലെ 21 പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. എല്ലാ നിയോജക മണ്ഡത്തിലേയും ഒരു സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കും. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെയും പഠന നിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന ഈ സ്‌കൂളുകള്‍ക്ക് അഞ്ച് കോടി രൂപ വീതം നല്‍കും. അഞ്ഞൂറിലേറെ കുട്ടികള്‍ പഠിക്കുന്ന മൂന്നു സ്‌കൂളുകള്‍ക്ക് മൂന്നു കോടി വീതവും എല്‍.പി. യു.പി സ്‌കൂളുകള്‍ക്ക് ഒരുകോടി രൂപ വീതവും സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതായും എം.എല്‍.എ പറഞ്ഞു. വിദ്യാഭ്യസ മേഖലയുടെ വികസനത്തിന് മൂന്നു പ്രധാന പദ്ധതികള്‍ക്കുള്ള തുക ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു.കൂടാതെ സര്‍വ്വ ശിക്ഷാ അഭിയാന്‍ പദ്ധതിക്ക് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ 59 കുട്ടികളെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
പഠനോപകരണങ്ങളുടെ വിതരണം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. പുതിയ വര്‍ഷത്തെ അക്കാദമിക ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപനവും നടത്തി. വെച്ചൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. കെ. കെ.രഞ്ജിത്, പി.സുഗതന്‍, കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ഗണേശന്‍, മറ്റ് ജനപ്രതിനിധികളായ ശ്രീദേവി ജയന്‍, കെ.എസ്. ഷിബു, ജയശ്രീ നന്ദകുമാര്‍, റ്റി. എം.അശ്വതി, കെ.ആര്‍.ഷൈലകുമാര്‍, വിദ്യാഭ്യസ വകുപ്പു ദ്യോഗസ്ഥരായ ജെസിക്കുട്ടി ജോസഫ്, ലിജി ജോസഫ്, റ്റി.കെ.മിനി, പി. രത്‌നമ്മ, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ മാണി ജോസഫ്, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.ആര്‍.മേഴ്‌സി, ബി.പി.ഒ റ്റി.കെ.സുവര്‍ണ്ണന്‍, സിഡി.എസ് ചെയര്‍ പേഴ്‌സണ്‍ രതി മോള്‍, പിറ്റി.എ പ്രസിഡന്റ് പി.കെ. ജയചന്ദ്രന്‍,സ്‌കൂള്‍ ലീഡര്‍ കെ.റോഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ വിദ്യാഭ്യസ ഉപഡയറക്ടര്‍ കെ. കെ.അരവിന്ദാക്ഷന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് പി. എസ്. നൂര്‍ജിഹാന്‍ നന്ദിയും പറഞ്ഞു.