പാറത്തോട്:പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫിലെ മുന്‍ധാരണ പ്രകാരമുള്ള കാലാ വധി അവസാനിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്‌റും രാ ജി സമര്‍പ്പിച്ചു.പ്രസിഡന്റെ കേരള കോണ്‍ഗ്രസിലെ ജയാ ജേക്കബ്,കോണ്‍ഗ്രസിലെ ടി. എം ഹനീഫ എന്നിവരാണ് ഇന്നലെ രാജി സമര്‍പ്പിച്ചത്. യൂ.ഡി.എഫ് ധാരണ പ്രകാരം കേരള കോണ്‍ഗ്രസിന് മൂന്ന് വര്‍ഷം പ്രസിഡന്റ് പദവി ലഭിച്ചിരുന്നത്.ആദ്യരണ്ട് വര്‍ ഷം കേരള കോണ്‍ഗ്രസിലെ ജോളി ഡൊമിനിക്കിനായിരുന്നു പ്രസിഡന്റ് സ്ഥാനം.

ഇവര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി രാജി വെച്ചതോടെയാണ് ജയാ ജേക്കബിന് പ്രസിഡ ന്റ് സ്ഥാനം ലഭിക്കുന്നത്. തുടര്‍ന്നുള്ള രണ്ട് വര്‍ഷം കോണ്‍ഗ്രസിനാണ് പ്രസിഡന്റ് സ്ഥാ നം ലഭിക്കുന്നത്. കോണ്‍ഗ്രസിലെ ഷേര്‍ളി തോമസിനാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കാന്‍ സാധ്യത. രണ്ട് വര്‍ഷം വൈസ് പ്രസിഡന്റ് പദവി ലഭിക്കുന്നത് കേരള കോണ്‍ഗ്രസിനാ ണ്.പഞ്ചായത്തംഗം കെ.പി സൂജീലന് വൈസ്പ്രസിഡന്‌റ് സ്ഥാനം നല്‍കണമെന്നാണ് പാ ര്‍ട്ടിയിലെ ഭൂരിഭാഗം ആളുകളുടെയും ആവശ്യം. മറ്റൊരു കേരള കോണ്‍ഗ്രസ് അംഗമായ ഡയസ് കോക്കാട്ട് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നതാല്‍ ഇത്തണവത്തെ ഒഴിവ് സുജീ ലന് നല്‍കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്.